ബിരിയാണി വെച്ച് പ്രതിഷേധം; ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ പിഴ
ന്യൂഡല്‍ഹി: തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാതിരുന്ന വിസിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കാമ്പസിനകത്ത് ബിരിയാണി പാചകം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പിഴ. അഡ്മിന്‍ ബ്ലോക്കിന് സമീപം വെച്ച് പാചകം ചെയ്തതിനാലാണ് പിഴ ഏര്‍പെടുത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. 6000 മുതല്‍ 10000 രൂപ വരെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
വി.സിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് വിദ്യാര്‍ഥികള്‍ ബിരിയാണി പാകം ചെയ്തത്. സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡെയുള്‍പെടുന്ന സംഘം വിദ്യാര്‍ഥികളുടെ ചില പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വി.സിയെ സമീപിച്ചിരുന്നു. എന്നാല്‍ വി.സി പ്രൊഫ. ജഗദീഷ് കമാര്‍ ഇവരെ കാണാന്‍ വിസമ്മതിച്ചു. ഇതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അഡ്മീന്‍ ബ്ലോക്കിന് സമീപം രാത്രി മുഴുവന്‍ പ്രതിഷേധിച്ചു. ഇതിനിടെ രാത്രി ഭക്ഷണമായി അവര്‍ ബിരിയാണി പാകം ചെയ്യുകയായിരുന്നു.
ഇത് അച്ചടക്ക ലംഘനമാണെന്ന് സര്‍വ്വകലാശാല അധികൃതുടെ വാദം. പത്തു ദിവസത്തിനകം പിഴയൊടുക്കാനാണ് നിര്‍ദ്ദേശം. ഇല്ലെങ്കില്‍ മറ്റു നടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
jnu,students, cooking, biryani
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."