ഊര്‍ങ്ങാട്ടിരി സി.പി.ഐയില്‍ കലാപക്കൊടി
അരീക്കോട്: വിഭാഗീയത രൂക്ഷമായ സി.പി.ഐ ഊര്‍ങ്ങാട്ടിരി ഘടകത്തിലും കലാപക്കൊടി. ലോക്കല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തതിനെ തുടര്‍ന്നുള്ള ഭിന്നതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
കഴിഞ്ഞ ആഴ്ച മൈത്രയില്‍ നടന്ന ലോക്കല്‍ സമ്മേളനത്തില്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ സെക്രട്ടറി ആയിരുന്ന വ്യക്തിയെ തന്നെ ആണ് വീണ്ടും തെരഞ്ഞെടുത്തത്. കിണറടപ്പനില്‍ നിന്നുള്ള ലോക്കല്‍ കമ്മിറ്റിയംഗത്തെ സെക്രട്ടറിയാക്കാനായിരുന്നു ഭൂരിഭാഗം പ്രതിനിധികളുടെയും അഭിപ്രായമെങ്കിലും നേതൃത്വത്തെ തെറ്റിധരിപ്പിച്ച് നിലവിലെ സെക്രട്ടറി സ്ഥാനം തട്ടിയെടുത്തു എന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്.
വനം വകുപ്പില്‍ അനധികൃതമായി പിന്‍വാതില്‍ നിയമനം നടത്തുന്നതിനും മറ്റുമായി നിലമ്പൂര്‍ സ്വദേശിയടക്കമുള്ളവരില്‍ നിന്നും ചില നേതാക്കള്‍ പണം പറ്റി എന്ന ആരോപണം ഊര്‍ങ്ങാട്ടിരിയില്‍ വിവാദമായിരുന്നു.
ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന എല്‍.ഡി.എഫില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഉണ്ടായിട്ടും ഫലപ്രദമായി പാര്‍ട്ടിക്കുവേണ്ടി ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത നിലവിലെ നേതൃത്വം വന്‍ പരാജയമാണെന്നും സെക്രട്ടറിയെ മാറ്റിയില്ലെങ്കില്‍ മറ്റു വഴി തേടുമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."