HOME
DETAILS
MAL
കഞ്ചാവ് വിതരണം: ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍
backup
November 10 2017 | 19:11 PM
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വിതരണം ചെയ്യുന്ന നാല് ഇതരസംസ്ഥാന തൊഴിലാളികളെ പെരിന്തല്‍മണ്ണ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ബീഹാര്‍ സ്വദേശികളായ രാംജന്‍ മിയാന്‍, ധനേഷ് റാം, പശ്ചിമബംഗാളിലെ സംസുല്ഖാന്, സദ്ദാം ഹുസൈന് ഖാന് എന്നിവരാണ് പിടിയിലായത്.
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഭാഗങ്ങളില്‍ എക്സൈസ് സംഘം നടത്തിയ മിന്നല്‍ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. ഇവരില്‍നിന്ന് അരക്കിലോയോളം കഞ്ചാവ് കണ്ടെടുത്തു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ എക്സൈസ് സി.ഐ കെ.പി മോഹനന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പി.ഒ കുഞ്ഞിമുഹമ്മദ്, സുഗന്ധകുമാര്‍, സി.ഇ.ഒമാരായ സജയന്, അനീഷ്കുമാര്‍, കമ്മുക്കുട്ടി, ഡ്രൈവര്‍ പുഷ്പരാജന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."