നിലമ്പൂര്‍ മര്‍ക്കസ് ദശവാര്‍ഷികം; സമ്മേളനങ്ങള്‍ നാളെ തുടങ്ങും
നിലമ്പൂര്‍: ഡിസംബര്‍ അവസാന വാരം കെ.ടി ഉസ്താദ് നഗറില്‍ നടക്കുന്ന നിലമ്പൂര്‍ മര്‍ക്കസ് ദശവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രചാരണ സമ്മേളനങ്ങള്‍ ഈ മാസം 12ന് വിദ്യാര്‍ഥി സമ്മേളനത്തോടെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ഥി സമ്മേളനം പൂക്കോട്ടുംപാടത്ത് നടക്കും. എസ്.കെ.എസ്.എസ്.എഫിന്റെ താലൂക്കിലെ 192 യൂനിറ്റുകളില്‍ നിന്നായി തെരഞ്ഞെടുത്ത പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. വൈകിട്ട് 4ന് റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ അന്‍വരി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തും.
ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം സംബന്ധിക്കും. 17ന് നിലമ്പൂര്‍ മുസാഅദ സമ്മേളനം നടക്കും. ആമില, വിഖായ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
19ന് ബാലസമ്മേളനം എടക്കരയിലും, ഡിസംബര്‍ 5ന് ഖത്തീബ് സമ്മേളനം മമ്പാടും, ഡിസംബര്‍ 15ന് യുവജന സമ്മേളനം വണ്ടൂരിലും നടക്കും. ഡിസംബര്‍ 3ന് എംപ്ലോയിസ് സമ്മേളനവും, 9ന് മുഅല്ലിം-മാനേജ്‌മെന്റ് സമ്മേളനവും, 24ന് കുടുംബിനി സമ്മേളനവും നടക്കും.
എല്ലാ അനുബന്ധ സമ്മേളനങ്ങള്‍ക്കും സ്വാഗത സംഘവും രൂപീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പുത്തനഴി മൊയ്തീന്‍ ഫൈസി, ട്രഷറര്‍ കെ.ടി കുഞ്ഞാന്‍, മര്‍കസ് മാനേജര്‍ ഹംസ ഫൈസി രാമംകുത്ത്, കോ-ഓര്‍ഡിനേറ്റര്‍ അക്ബര്‍ മമ്പാട്, നാസര്‍ കരുളായി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."