HOME
DETAILS

ചിന്നക്കടയില്‍ ഓട്ടോ ഡ്രൈവര്‍മാരും പൊലിസും തമ്മില്‍ സംഘര്‍ഷം

  
backup
August 13, 2016 | 10:22 PM

%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%a1%e0%b5%8d%e0%b4%b0


കൊല്ലം: ചിന്നക്കട സുപ്രിം സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ പൊലിസ് സംഘം പ്രകോപനം സൃഷ്ടിച്ചത് സംഘര്‍ഷത്തിനു കാരണമായി.
ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ എ.കെ മുഹമ്മദ് ബഷീറിന്റെ നേതൃത്വതില്‍ ഒരു സംഘം സ്റ്റാന്‍ഡലെത്തി ചിന്നക്കടയില്‍ നടന്ന റോഡ് ഉപരോധത്തിന് സാക്ഷികളാകണമെന്ന് പറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. സമരസമയത്ത് ഡ്രൈവര്‍മാരില്‍ പലരും ഓട്ടം പോയിരിക്കയായിരുന്നുവെന്നും അതുകൊണ്ട് ഡ്രൈവര്‍മാരെ പ്രതിനിധീകരിച്ച് ഒരാള്‍ സാക്ഷിപറയാമെന്നുമായിരുന്നു ഓട്ടോ ഡ്രൈവര്‍മാരുടെ തീരുമാനം. ഇത് പൊലിസ് മുഖവിലക്കെടുത്തില്ല.
തുടര്‍ന്ന് പ്രകോപിതരായ പൊലിസ് സംഘം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷയില്‍ കയറിയിരുന്ന ശേഷം ആരും സര്‍വിസ് നടത്തേണ്ടന്ന് പറഞ്ഞു. സാക്ഷി പറഞ്ഞില്ലെങ്കില്‍ എല്ലാവരുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. പിന്നീട് മാധ്യമ പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങിയതോടെ ഓട്ടോറിക്ഷയില്‍ കയറിയിരുന്ന പൊലിസുകാര്‍ ഞൊടിയിടയില്‍ അപ്രത്യക്ഷരായി. സംഘര്‍ഷാവസ്ഥ സംബന്ധിച്ച വിവരം ഉടന്‍തന്നെ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലം എ.സി.പി ജോര്‍ജ് കോശിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് പൊലിസും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ യൂനിയന്‍ നേതാക്കളും സ്ഥലത്തെത്തി. നേതാക്കള്‍ പൊലിസുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചപ്പോഴും അഡീഷനല്‍ എസ്.ഐ ഓട്ടോറിക്ഷകളുടെ പേരും നമ്പരും കുറിച്ചെടുക്കുകയായിരുന്നു. എസ്.ഐയുടെ നടപടി പ്രതിഷേധത്തിനിടയാക്കി.
സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന മുപ്പതോളം ഓട്ടോകളുടെ വിവരങ്ങള്‍ എഴുതിയെടുത്ത ശേഷമാണ്  എസ്.ഐ മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹുക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  6 minutes ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  15 minutes ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  40 minutes ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  an hour ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  an hour ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  2 hours ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  2 hours ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  2 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  3 hours ago