മുങ്ങിമരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തെ സമസ്ത നേതാക്കള്‍ സന്ദര്‍ശിച്ചു
മംഗലാപുരം: ബണ്ടുവാള്‍ താലൂക്കിലെ കല്ലഗുഡെയില് പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങിമരിച്ച അഞ്ച് വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ സമസ്ത നേതാക്കള്‍ സന്ദര്‍ശിച്ചു.
അഞ്ചുപേരുടെയും ഖബറിടത്തില്‍ സിയാറത്ത് ചെയ്ത് പ്രാര്‍ഥന നടത്തിയശേഷം ഓരോരുത്തരുടേയും വീടുകളിലും പ്രത്യേകം പ്രാര്‍ഥന നടത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
സമസ്ത വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര് മീത്തബൈല്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്, സമസ്ത ദക്ഷിണ കര്‍ണാടക ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി വെമ്പ്രാണ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
ജില്ലാ സമസ്തയുടെയും, എസ്.വൈ.എസിന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും എസ്.കെ.എസ്.എസ്.എഫിന്റെയും മാനേജ്മെന്റ് അസോസിയേഷന്റെയും നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും സിയാറത്തിലും പ്രാര്‍ഥനയിലും പങ്കെടുത്തു.
ഒരേ മദ്റസയില്‍നിന്ന് മതപഠനം പൂര്‍ത്തിയാക്കിയ ശേഷം വിവിധ അറബിക് കോളജുകളില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്നവരാണ് മരണപ്പെട്ട വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."