HOME
DETAILS

എല്‍.എന്‍.ജി പൈപ്പ്‌ലൈന്‍: സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയില്ലെന്ന് ഹൈക്കോടതി

  
backup
November 11 2017 | 02:11 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf-%e0%b4%aa%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d%e2%80%8c%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d

കൊച്ചി: എല്‍.എന്‍.ജി പൈപ്പ് ലൈനിനുവേണ്ടി വിവിധ വകുപ്പുകളുടെ പൊതു അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. ഏകജാലക ക്ലിയറിങ് വിന്‍ഡോ മുഖേന വിവിധ വകുപ്പുകള്‍ നല്‍കേണ്ട അനുമതി ഒരുമിച്ചുനല്‍കിയത് ചോദ്യംചെയ്ത് പാലക്കാട് വാളയാര്‍ സ്വദേശി എം. മുരുകനാഥന്‍ ഉള്‍പ്പെടെ 33 പേര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
ഏകജാലക ക്ലിയറിങ് ബോര്‍ഡ് നടപടിക്രമങ്ങള്‍ പാലിച്ചാണ് അനുമതി നല്‍കിയത്. മുന്‍കൂര്‍ നോട്ടിസ് നല്‍കി നിയമാനുസൃതമായാണ് ഗെയില്‍ പൈപ്പ് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്.
ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. നെല്‍പ്പാടങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചശേഷം മണ്ണിട്ട് നികത്താന്‍ കേരളാ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഗെയില്‍ അധികൃതര്‍ കലക്ടറുടെ അനുമതി തേടിയതിലും തെറ്റില്ല. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച തര്‍ക്കം സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു തിരിച്ചുവിടണമെന്ന ഹരജിക്കാരുടെ ആവശ്യത്തില്‍ കഴമ്പില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്പ്‌ലൈന്‍സ് (ഭൂമി ഉപയോഗിക്കാനുള്ള അവകാശം ഏറ്റെടുക്കല്‍) നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഹരജിക്കാര്‍ ഉയര്‍ത്തിയിരുന്നു.
പൈപ്പിടുന്ന ഭൂമിയുടെ അവകാശംകൂടി ഏറ്റെടുക്കുന്ന തരത്തിലുള്ള ഈ വ്യവസ്ഥ ഭരണഘടനയ്ക്ക് വിരുദ്ധമല്ലെന്ന് നേരത്തേ മറ്റൊരു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹരജിക്കാരുടെ ഈ പരാതി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago