HOME
DETAILS

പുറത്തുപോകാന്‍ വൈകുന്ന തോമസ് ചാണ്ടി; ഡല്‍ഹിയില്‍ വടിയെടുത്ത് ഹരിത ട്രിബ്യൂണല്‍:- ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ I News In Brief

  
backup
November 11 2017 | 09:11 AM

thomas-chandi-must-quite-cpm-cpi-todays-heigh-light
  1. കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരേ ആലപ്പുഴ കലക്റ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള എ.ജിയുടെ നിയമോപദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. 

2. കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് രാജിവക്കില്‍ നില്‍ക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ സി.പി.എം സംസ്ഥാന സമിതിയിലും പടയൊരുക്കം. 

3. മധ്യപ്രദേശ് പൊലിസിലെ മയക്കുമരുന്ന് വിഭാഗം പുറത്തിറക്കിയ കലണ്ടറില്‍ ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങള്‍ അച്ചടിച്ചത് വിവാദമാകുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് എന്നിവരുടെ ചിത്രങ്ങളാണ് കലണ്ടറിലുള്ളത്.

4. ഡല്‍ഹി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വാഹന നിയന്ത്രണം നടപ്പാക്കാന്‍ വൈകിയതെന്തെന്ന് ട്രിബ്യൂണല്‍ സര്‍ക്കാരിനോടും ലഫ്.ഗവര്‍ണറോടും ചോദിച്ചു.

5. പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. തിരുവനന്തപുരം- ദോഹ ഖത്തര്‍ എയര്‍വൈസിന്റെ QR 507 വിമാനമാണ് ഗോവ വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിങ് നടത്തിയത്.

6. മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ 178 ഉല്‍പ്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് 28ല്‍ നിന്ന് 18 ശതമാനാക്കി കുറക്കാന്‍ തീരുമാനിച്ചിരുന്നു.

7. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത നായര്‍ എഴുതിയ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ കത്തില്‍ ഇടപെട്ടുവെന്നും സരിതയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍.

8. ഹാന്‍ഡ് ലഗേജുകള്‍ക്ക് സ്റ്റാമ്പിങ് നല്‍കുന്ന രീതി നാലു വിമാനത്താവളങ്ങളില്‍ കൂടി അവസാനിപ്പിച്ചു. പൂനെ, നാഗ്പൂര്‍, ട്രിച്ചി, ഗോവ എന്നീ വിമാനത്താവളങ്ങളിലാണ് പുതുതായി സ്റ്റാമ്പിങ് നിര്‍ത്തലാക്കിയതെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അറിയിച്ചു. ഇതോടെ രാജ്യത്ത് ഹാന്‍ഡ് ലഗേജിന് സ്റ്റാമ്പിങ് ഇല്ലാത്ത വിമാനത്താവളങ്ങളുടെ എണ്ണം 23 ആയി.

9. കൊല്ലം-എറണാകുളം മെമു ട്രെയിന്‍ ഹരിപ്പാട് വച്ച് പാളം തെറ്റി. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. മറ്റു ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

10. ലഹരിവസ്തുക്കള്‍ ഉപേക്ഷിക്കുകയും സസ്യഭുക്കാവുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ മാത്രമേ സ്വര്‍ണമെഡലിനു പരിഗണിക്കുകയുള്ളൂവെന്ന പൂനെ സര്‍വകലാശാലയുടെ ഉത്തരവ് വിവാദമാകുന്നു.


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here

ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago