HOME
DETAILS
MAL
സരിതയുടെ കത്തിന്റെ ആധികാരികത കമ്മിഷന് പരിശോധിച്ചില്ല: കെ.സി വേണുഗോപാല്‍ എം.പി
backup
November 11 2017 | 09:11 AM
ആലപ്പുഴ: സരിതയുടെ കത്തിന്റെ ആധികാരികത സോളാര്‍ കമ്മിഷന് പരിശോധിച്ചില്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി. കേസില്‍ തനിക്ക് നീതി ലഭിച്ചില്ല. ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ തന്നെ ക്രൂശിക്കുകയാണ് ചെയ്തത്. താന്‍ ഇതിനു മുന്‍പും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കത്തിന്റെ എണ്ണത്തില്‍ പൊരുത്തക്കേടുണ്ട്. കേസില്‍ ഡിജിറ്റല്‍ തെളിവുകളില്ലെന്ന് കമ്മിഷന് നേരത്തെ വ്യക്തമാക്കിയതാണെന്നും വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ ഭാഗത്തു നിന്നും നീതി രഹിതമായ സമീപനമാണുണ്ടായത്. കത്ത് പരിശോധന നടത്താതെയാണ് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയത്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത കാര്യം റിപ്പോര്‍ട്ടില്‍ പറഞ്ഞില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."