ഇന്ത്യയിലെ ഏറ്റവും മലനീകരിക്കപ്പെട്ട നഗരം ഡല്‍ഹിയല്ല, മോദിയുടെ വാരണസി
വാരണസി: ഡല്‍ഹിയില്‍ വായു മലിനീകരണത്തെപ്പറ്റി വാഗ്വാദം നടക്കുന്നതിനിടെ, ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടിക പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണസിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
കേന്ദ്ര മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിലാണ് ഇതു ചൂണ്ടിക്കാണിക്കുന്നത്. 42 നഗരങ്ങളുടെ പട്ടികയാണ് വെള്ളിയാഴ്ച നിരീക്ഷണം നടത്തി പുറത്തിറക്കിയത്. വാരണസിയില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എ.ക്യു.ഐ) 491 ആണ് രേഖപ്പെടുത്തിയത്. അതു കഴിഞ്ഞ് ഗുരുഗ്രാം (480), പിന്നീടാണ് ഡല്‍ഹി വരുന്നത് (468). ലക്‌നൗവില്‍ 462 ഉം കാണ്‍പൂരില്‍ 461 ഉം എ.ക്യു.ഐ രേഖപ്പെടുത്തി.
401 ന്റെയും 500 ന്റെയും ഇടയില്‍ എ.ക്യു.ഐ രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയത്. ജനങ്ങളുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന അളവാണിത്.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൊയ്ത്തിനു ശേഷമുള്ള കുറ്റികള്‍ കത്തിച്ചതാണ് വടക്കന്‍ സംസ്ഥാനങ്ങളില്‍ വായുമലിനീകരണം കൂടിയതെന്നും അനുമാനമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അതിരൂക്ഷ വായുമലിനീകരണമാണ് അനുഭവിക്കുന്നത്.
pollution, delhi, varanasi, narendra modi, air quality index
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."