സഊദിയില്‍ കൈക്കൂലി ഇല്ലായ്മ ചെയ്യാന്‍ നിയമ ഭേദഗതിക്കൊരുങ്ങി ശൂറാ കൗണ്‍സില്‍
റിയാദ്: അഴിമതി വിരുദ്ധ പോരാട്ടത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ കൊണ്ട് വന്നതിനു പുറമെ കൈക്കൂലി ഇല്ലായ്മ ചെയ്യാനുള്ള നിയമഭേതഗതിക്കൊരുങ്ങി സഊദി ശൂറാ കൗണ്‍സില്‍. കാല്‍ നൂറ്റാണ്ടു മുന്‍പുള്ള നിയമം പൊളിച്ചെഴുതി ഭേദഗതി വരുത്തി ശക്തമായ നിയമ നിര്‍മ്മാണം നടത്തുകയാണ് ലക്ഷ്യം. അടുത്ത ബുധനാഴ്ച്ച നടക്കുന്ന ശൂറാ കൗണ്‍സില്‍ യോഗത്തിലാണ് ഇവ ചര്‍ച്ചക്കെടുക്കുയെന്നു ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.
നിലവില്‍ കൈക്കൂലി കേസില്‍ 27 വര്‍ഷം മുന്‍പുള്ള നിയമമാണ് അവലംബിക്കുന്നത്. ഇതിനു മാറ്റം വരുത്തി ശക്തമായ പരിഷകരണമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ശൂറാ കൗണ്‍സില്‍ ചര്‍ച്ചക്ക് മുന്നോടിയായി ശൂറയിലെ സുരക്ഷ ഉപസമതി പഠന റിപ്പോര്‍ട്ടും ശിപാര്‍ശയും ശൂറയില്‍ അവതരിപ്പിക്കും. കഴിഞ്ഞയാഴ്ച രൂപീകരിച്ച അഴിമതി വിരുദ്ധ സമിതിക്ക് കൂടുതല്‍ സഹായകമാകുന്ന രീതിയില്‍ കൈക്കൂലി കേസും പരിഷ്‌കരിക്കാനാണ് നീക്കം. പൂര്‍ണ്ണമായ രീതിയില്‍ കൈക്കൂലി നിര്‍മാര്‍ജ്ജന നിയമം പരിഷ്‌കരിക്കാനാണ് നീക്കം.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ രൂപീകരിച്ച ഉന്നത സഭക്ക് ശൂറ കൗണ്‍സില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയും പൊതുസ്വത്ത് സംരക്ഷണവുമാണ് പുതിയ നിയം നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."