സോഷ്യല്‍ മീഡിയ തുണച്ചു; യുവാവിനെ തേടി ബന്ധുക്കളെത്തി
പള്ളിക്കല്‍: നാട്ടുകാര്‍ പൊലിസ് സ്റ്റേഷനിലേല്‍പിച്ച ബുദ്ധിവൈകല്യമുള്ള യുവാവിനെ തേടി ബന്ധുക്കള്‍ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലെത്തി. കാസര്‍കോഡ് സ്വദേശിയായ അബ്ദദുല്‍ റഹീമിനെ തേടിയാണ് ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തിയത്. മനോവൈകല്യമുള്ള യുവാവ് വീട്ടുകാരറിയാതെ വീട്ടില്‍ നിന്നുമിറങ്ങി പുറപ്പെട്ടതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച നീരോല്‍പാലത്ത് ബസിറങ്ങിയ യുവാവിന് ഭക്ഷണം നല്‍കിയ ശേഷം നാട്ടുകാരാണ് തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലേല്‍പിച്ചത്.
യുവാവ് കൃത്യമായ രീതിയില്‍ സംസാരിക്കാത്തതിനാല്‍ പൊലിസിന്റെ അന്വേഷണത്തില്‍ ബന്ധുക്കളെ കണ്ടെത്താനായിരുന്നില്ല. ഇതേതുടര്‍ന്ന് പൊലിസ് യുവാവിനെ തുവ്വൂരിലുള്ള ആശ്രമത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടനുബന്ധിച്ച് ഇയാളുടെ ഫോട്ടോസഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരപ്പിച്ചതിനെ തുടര്‍ന്ന് വിവരം ബന്ധുക്കളിലെത്തുകയും ഉടനെ കാസര്‍കോട്ടുകാരനായ യുവാവിന്റെ സഹോദരുള്‍പ്പെടെ ബന്ധുക്കള്‍ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലെത്തി പൊലിസിന്റെ അനുമതിവാങ്ങി തുവ്വൂരിലെ ആശ്രമത്തില്‍ നിന്നു യുവാവിനെ നാട്ടിലേക്ക് കൊണ്ടുപോയി.പള്ളിക്കല്‍: നാട്ടുകാര്‍ പൊലിസ് സ്റ്റേഷനിലേല്‍പിച്ച ബുദ്ധിവൈകല്യമുള്ള യുവാവിനെ തേടി ബന്ധുക്കള്‍ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലെത്തി. കാസര്‍കോഡ് സ്വദേശിയായ അബ്ദദുല്‍ റഹീമിനെ തേടിയാണ് ബന്ധുക്കള്‍ സ്‌റ്റേഷനിലെത്തിയത്. മനോവൈകല്യമുള്ള യുവാവ് വീട്ടുകാരറിയാതെ വീട്ടില്‍ നിന്നുമിറങ്ങി പുറപ്പെട്ടതായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച നീരോല്‍പാലത്ത് ബസിറങ്ങിയ യുവാവിന് ഭക്ഷണം നല്‍കിയ ശേഷം നാട്ടുകാരാണ് തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലേല്‍പിച്ചത്.
യുവാവ് കൃത്യമായ രീതിയില്‍ സംസാരിക്കാത്തതിനാല്‍ പൊലിസിന്റെ അന്വേഷണത്തില്‍ ബന്ധുക്കളെ കണ്ടെത്താനായിരുന്നില്ല. ഇതേതുടര്‍ന്ന് പൊലിസ് യുവാവിനെ തുവ്വൂരിലുള്ള ആശ്രമത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടനുബന്ധിച്ച് ഇയാളുടെ ഫോട്ടോസഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരപ്പിച്ചതിനെ തുടര്‍ന്ന് വിവരം ബന്ധുക്കളിലെത്തുകയും ഉടനെ കാസര്‍കോട്ടുകാരനായ യുവാവിന്റെ സഹോദരുള്‍പ്പെടെ ബന്ധുക്കള്‍ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലെത്തി പൊലിസിന്റെ അനുമതിവാങ്ങി തുവ്വൂരിലെ ആശ്രമത്തില്‍ നിന്നു യുവാവിനെ നാട്ടിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."