ദേശീയപാത യില്‍ പാണമ്പ്ര വളവിലെ ഡിവൈഡര്‍ പുനരുദ്ധാരണം നടത്തും
തേഞ്ഞിപ്പലം: ദേശീയപാതയില്‍ പാണമ്പ്ര വളവിലെ ഡിവൈഡര്‍ പുനരുദ്ധാരണത്തിനും ഡിവൈഡറിന്റെ തുടക്കത്തില്‍ വീതി കൂട്ടലും സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ പ്രൊപ്പോസല്‍ ഭരണാനുമതി ലഭിക്കുന്നതിനായി ദേശീയ പാത ചീഫ് എന്‍ജിനിയര്‍ക്ക് കഴിഞ്ഞമാസം ആദ്യത്തില്‍ തന്നെ സമര്‍പ്പിച്ചിട്ടുണ്ട്.
കൂടാതെ ഇടിമുഴിക്കല്‍ അങ്ങാടിയില്‍ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിന് ഡ്രൈനേജ് നിര്‍മാണത്തിനും ബസ് ബേ ഉള്‍പ്പെടെ നിര്‍മാണത്തിനായും ഒരു കോടിയുടെ പ്രൊപ്പോസലും ചീഫ് എന്‍ജിനിയറുടെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
ചേളാരി മുതല്‍ ഇടിമുഴിക്കല്‍ വരെയുള്ള ഭാഗങ്ങളിലാണ് ഈ അടുത്തകാലത്ത് അപകടങ്ങള്‍ നടന്നുവരുന്നത്. കൂടാതെ മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്കും അനുഭവിക്കുന്നത്. ഈ പ്രശ്നങ്ങള്‍ കാണിച്ച് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ ദേശീയ പാത ചീഫ് എന്‍ജിനിയര്‍ക്ക് കത്ത് നല്‍കുകയും ഇന്നലെ നേരിട്ട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
പദ്ധതിക്കാവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കണമെന്നും എം.എല്‍.എ ചീഫ് എഞ്ചിനിയര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."