മൂന്നിയൂര്‍ കളിയാട്ടമുക്കില്‍ ആര്.എസ്.എസ്-സി.പി.എം സംഘര്‍ഷം ആറുപേര്‍ക്ക് പരുക്ക്
തിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടമുക്കില്‍ ആര്.എസ്.എസ്-സി.പി.എം സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരുക്ക്. കളിയാട്ടമുക്ക് സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ ഇടശ്ശേരി ഷാജഹാന്(35), അന്തംവീട്ടീല് വിനീത് (35), ചോയിമടത്തില്‍ നിഖില്‍ (21), വടക്കേപുരക്കല്‍ മണി (30), ആര്.എസ്.എസ് പ്രവര്‍ത്തകരായ കരിപറമ്പത്ത് പ്രവീണ്‍(19), കളത്തില്‍തൊടി അജിത്ത് (19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സി.പി.എം ബ്രാഞ്ച് സമ്മേളനവുമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ്, കൊടിമരം, സ്തൂപങ്ങള്‍ തുടങ്ങിയവ കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നുവത്രേ. ഷാജഹാനും വിനീതിനും ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കളിയാട്ടമുക്ക് എ.എം.എല്‍.പി സ്കൂള്‍ പരിസരത്ത് നില്‍ക്കുമ്പോഴും നിഖില്‍, മണി എന്നിവര്‍ക്ക് വൈകീട്ട് 4.30ന് കൊല്ലഞ്ചേരി അങ്ങാടിയില്‍ വച്ചുമാണ് ആക്രമണത്തിനിരയായത്. ബൈക്കുകളിലെത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഇരുമ്പ് ദണ്ഡ്, സൈക്കിള്‍ചെയിന്‍, ദണ്ഡ എന്നിവ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നുവെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. പരുക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ തിരൂരങ്ങാടി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."