HOME
DETAILS
MAL
മഞ്ചേരി തുറക്കലില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു
backup
November 11 2017 | 19:11 PM
മഞ്ചേരി: മഞ്ചേരി തുറക്കലില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരക്കൊമ്പ് വീണ് ഗതാഗതം തടസപ്പെട്ടു. തുറക്കല്‍ രാജീവ് ഗാന്ധി ബൈപാസ് റോഡില്‍ ഇന്നലെ ഉച്ചക്ക് രണ്ടിനാണ് സംഭവം. കണ്ടെയ്‌നര്‍ ലോറി, കാര്‍, എയ്‌സര്‍ ഗുഡ്‌സ് എന്നീ വാഹനങ്ങള്‍ക്കു മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ഈ റോഡില്‍ ഏറെ നേരം ഗതാഗത തടസമുണ്ടായി. മഞ്ചേരി അഗ്നിശമന സേനയെത്തിയാണ് മരക്കൊമ്പ് നീക്കിയത്. സ്റ്റേഷന്‍ ഓഫിസര്‍ പി.ടി ഉമ്മറിന്റെ നേതൃത്വത്തില്‍ അബ്ദുറഫീഖ്, വി.സി രഗുരാജ്, സി.പി നിഷാന്ത് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."