തവനൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
എടപ്പാള്‍: തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുബ്രഹ്മണ്യന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.എടപ്പാളില്‍ നടന്ന പടയൊരുക്കം പരിപാടിയുടെ തവനൂര്‍ മണ്ഡലം സ്വീകരണ യോഗത്തില്‍ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും ചേര്‍ന്ന് സുബ്രമണ്യന് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കി.
അയിങ്കലത്ത് നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കെ.പി സുബ്രഹ്മണ്യനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടപ്പാളിലേക്ക് ആനയിച്ചത്. സുബ്രമണ്യന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ തവനൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിന്റെ അംഗബലം പത്തായി.ഇതോടെ തവനൂര്‍ പഞ്ചായത്തിന്റെ ഭരണം യു.ഡി.എഫ് പിടിച്ചെടുക്കും.
പതിമൂന്നിന് എല്‍.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവരുന്ന അവിശ്വാസം പരാജയപ്പെടും. പ്രസിഡന്റായിരുന്ന കെ.പി സുബ്രഹ്മണ്യന് സി.പി.എം നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും അവിശ്വാസം കൊണ്ടുവരികയും ചെയ്തതിനെ തുടര്‍ന്ന് തവനൂരില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ രൂപം കൊണ്ടിരുന്നു. അതിനാണ് ഇന്നലത്തെ നീക്കത്തിലൂടെ പരിഹാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."