കാമറക്കണ്ണുകള്‍ പകര്‍ത്തിയത് ഒരു മണിക്കൂറില്‍ അറുപതോളം ഇനം പക്ഷികളെ
തിരുന്നാവായ: നിരീക്ഷകരുടെ കാമറകണ്ണുകള്‍ പകര്‍ത്തിയത് ഒരു മണിക്കൂറില്‍ അറുപതോളം ഇനം പക്ഷികളെ. റീ എക്കൗ സംഘടിപ്പിച്ച രണ്ടാം പക്ഷിണാം ബൈഠക്കിന്റെ ഭാഗമായി നടത്തിയ പക്ഷിനിരീക്ഷണത്തില്‍ ഒരു മണിക്കൂറില്‍ നിളയുടെ തീരങ്ങളില്‍ നിന്നും പക്ഷി ഗവേഷകര്‍ പകര്‍ത്തിയത് അറുപതോളം ഇനം പക്ഷികളുടെ ചിത്രങ്ങളാണ്. ഒരേ മരത്തില്‍ പലവിധത്തില്‍പ്പെട്ട ഇരുപതിനം പക്ഷികളെയാണ് തിരുനാവായയില്‍ നിരീക്ഷകര്‍ കണ്ടെത്തിയത്. ഇത് അപൂര്‍വമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. വ്യത്യസ്ത വര്‍ണങ്ങളിലുള്ള ചിറകുകളോട് കൂടിയ നൂറ് കണക്കിന് പക്ഷികള്‍ വേറെയുമുണ്ടെന്ന് ഇവര്‍ പറയുന്നു.
പക്ഷിസങ്കേതത്തില്‍ പോലും വളരെ അപൂര്‍വമായി കാണപ്പെടുന്ന പക്ഷികളുടെ കൂട്ടം തന്നെ തിരുനാവായയില്‍ ഉണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കരിന്തോപ്പി, ചെന്തലയന്‍ വേലിത്തത്ത, മഞ്ഞക്കാലന്‍ പച്ച പ്രാവ്, കിന്നരി പരുന്ത്, നാട്ടുപച്ചിലക്കിളി, ചെവിയന്‍ നത്ത്, സ്റ്റര്‍ലിങ്ങുകള്‍ തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട പക്ഷികളെയും നിരീക്ഷകരുടെ ക്യാമറകണ്ണുകള്‍ പകര്‍ത്തിയ കാഴ്ചകളില്‍ പെടും. വംശനാശം നേരിടുന്ന തുമ്പികളെയും നിരവധി പൂമ്പാറ്റകളെയും കണ്ടെത്താന്‍ കഴിഞ്ഞതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
രണ്ടാം ദിവസമായ ഇന്ന് രാവിലെ പക്ഷി നിരീക്ഷണവും കണക്കെടുപ്പും തുടര്‍ന്ന് വാളക്കുളം കെ.എം.എച്ച്.എസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പഠന ക്ലാസും നിരീക്ഷണവും ബോധവല്‍കരണ റാലിയും ഗ്രീന്‍ അസംബ്ലിയും നടക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരും പക്ഷിനിരീക്ഷണ വിദഗ്ധരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."