HOME
DETAILS

ജില്ലാ ആശുപത്രിയിലെ പഴയ ഓട്ടോക്ലേവ് യന്ത്രം നന്നാക്കി ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു

  
backup
November 11 2017 | 19:11 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b4%e0%b4%af

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ പുതിയ ഓട്ടോ ക്ലേവ് ഉപകരണം കേടായതിനെ തുടര്‍ന്ന് പഴയ ഉപകരണം താല്‍ക്കാലികമായി നന്നാക്കി. കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ നേതൃത്വത്തില്‍ സ്ഥാപിച്ച ഓട്ടോക്ലേവാണ് കേടായത്. ഉപകരണം കേടായതിനെ തുടര്‍ന്നു മുടങ്ങിയ വലിയ ശസ്ത്രക്രിയകള്‍ വീണ്ടും തുടങ്ങി. ഗുണനിലവാരമില്ലാത്തതാണു തകരാറിലാവാന്‍ കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുമ്പോള്‍ യന്ത്രത്തിന്റെ താപനില ഉയരുന്നതിനാല്‍ ഉപകരണത്തിനകത്തെ കോട്ടിങുകള്‍ ഉരുകിയൊലിക്കുക പതിവായിരുന്നു. ഇതേ തുടര്‍ന്നാണു യന്ത്രം തകരാറിലായത്. ഗ്യാരണ്ടി ഉള്ളതിനാല്‍ മാറ്റി നല്‍കണമെന്നു ചുമതലയുള്ള ജില്ലാ പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യന്ത്രം ഇതുവരെയായും കൊണ്ടു പോയിട്ടില്ല.
ശസ്ത്രക്രിയകള്‍ പതിവായി മുടങ്ങിയതോടെയാണ് ഇവിടെ ഉണ്ടായിരുന്ന പഴയ യന്ത്രം നന്നാക്കിയെടുത്തത്. ഇതും ഏറെക്കാലം നിലനില്‍ക്കുവാന്‍ സാധ്യത കുറവായതിനാല്‍ ഏതു നിമിഷവും ശസ്ത്രക്രിയകള്‍ മുടങ്ങാനിടയുണ്ട്. ഇതൊഴിവാക്കാന്‍ പുതിയ യന്ത്രം എത്രയും പെട്ടെന്നു മാറ്റി കൊണ്ടു വരണമെന്നാണു രോഗികള്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago