HOME
DETAILS
MAL
തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാര്‍ അന്തരിച്ചു
backup
August 14 2016 | 08:08 AM
ചെന്നൈ: പ്രശസ്ത തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാര്‍ (41) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലായിരുന്നു മുത്തുകുമാര്‍.
കവി, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാണിദ്ദേഹം. സീമാന്‍ സംവിധാനം ചെയ്ത വീരനടൈ എന്ന ചിത്രമാണ് ഗാനരചയിതാവ് എന്ന നിലയില്‍ നാ മുത്തുകുമാറിന്റെ ചിത്രം. വാരണം ആയിരം, ഗജിനി, കാതല്‍ കൊണ്ടേന്‍, അഴകിയ തമിഴ് മകന്, ദൈവത്തിരുമകള്‍, സായ്വം തുടങ്ങി നിരവധി സിനമകള്‍ക്ക് ഗാനമെഴുതി.
വിജയ് സംവിധാനം ചെയ്ത സായ്വത്തിലെ അഴകേ അഴകേ, റാമിന്റെ തങ്കമീങ്കളിലെ ആനന്ദ യാഴൈ മീട്ടുകിറാല്‍ എന്നീ പാട്ടുകള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. ഗജിനിയിലെ ഗാനങ്ങള്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."