കിനാനൂര്‍ കരിന്തളത്ത് നിലവിലില്ലാത്ത വീടുകള്‍ക്ക് നികുതിയടക്കാന്‍ നോട്ടീസ്
നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ നിലവിലില്ലാത്ത വീടുകള്‍ക്കു നികുതിയടക്കാന്‍ ആവശ്യപ്പെട്ടു വ്യാപകമായി നോട്ടിസ് അയച്ചതായി പരാതി. പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പോ സീലോ ഇല്ലാത്ത നോട്ടിസാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നതെന്നാണ് ആരോപണം.
600 ചതുരശ്ര അടിയില്‍ കുറഞ്ഞ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും നികുതി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്ന ഓലക്കുടിലുകള്ക്കുള്പ്പെടെ നികുതി നല്‍കണമെന്നു നോട്ടിസില്‍ പറയുന്നതായി പരാതി ഉയര്‍ന്നു. ഒരേ നോട്ടിസുകള്‍ ഒന്നില്‍ അധികം വ്യക്തികള്‍ക്കു നല്‍കിയതായും ആരോപണമുണ്ട്.
നോട്ടിസ് കിട്ടിയവര്‍ ഒരു ദിവസത്തെ പണിയും കളഞ്ഞ് പണ്ടഞ്ചായത്ത് ഓഫിസില്‍ എത്തുകയാണ്. ഇല്ലാത്ത വീടുകളുടെ നികുതിയടപ്പിക്കുന്ന ഈ നോട്ടിസ് ഉടന്‍ റദ്ദു ചെയ്യണമെന്നും ബി.ജെ.പി യോഗം ആവശ്യപ്പെട്ടു. വി.സി പത്മനാഭന് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ. രാജഗോപാലന്‍, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എസ്.കെ ചന്ദ്രന്, ജനറല്‍ സെക്രട്ടറി സി. കുമാരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."