ദേശീയപാതാ വികസനം: ടെന്‍ഡര്‍ ക്ഷണിച്ചത് ശരിയായില്ലെന്നു കര്‍മ്മസമിതി
നീലേശ്വരം: ജില്ലയില്‍ ദേശീയപാത വികസനത്തിനു സ്ഥലമെടുപ്പു പൂര്‍ത്തിയാക്കാതെ ടെന്‍ഡര്‍ ക്ഷണിച്ചതു വെല്ലുവിളിയാണെന്നു ദേശീയപാത 17 കര്‍മസമിതി ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. ഭൂമി നഷ്ടപ്പെടുന്നവര്‍ ആരും സമ്മതപ്രകാരം പ്രമാണങ്ങളും മറ്റും ഒപ്പിട്ട് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടില്ല.
പൊളിക്കേണ്ടുന്ന കെട്ടിടങ്ങളുടെ വിലയും നിശ്ചയിക്കാനുണ്ട്. ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ പ്രഖ്യാപനങ്ങള്‍ക്കും നടപടികള്‍ക്കുമെതിരേ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ഉള്‍പ്പെടെയുള്ള സമരങ്ങള്ക്കൊരുങ്ങാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ ചെയര്മാന് ബി. ഷാഫി ഹാജി അധ്യക്ഷനായി. കണ്‍വീനര്‍ വിശ്വാസ് പള്ളിക്കര, സി.വി ചന്ദ്രന്, രമേഷ് മാവുങ്കാല്‍, ജുഗേഷ് മൂലക്കണ്ടം, ഉസ്മാന് മഞ്ചേശ്വരം, എന്‍. പവിത്രന്, പി. നാരായണന്, ചന്തു കാഞ്ഞങ്ങാട്, കെ. സലാം ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."