തലശ്ശേരിയില്‍ അക്രമം
തലശ്ശേരി: തലശ്ശേരി മേഖലയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. മഹിളാ മോര്‍ച്ചാ നേതാവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ എറിഞ്ഞ് തകര്‍ത്തു.
പുന്നോലില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബിനു നേരെയും അക്രമമുണ്ടായി. മഹിളാ മോര്‍ച്ച തലശ്ശേരി മണ്ഡലം പ്രസിഡന്റ് സ്മിതാ ജയമോഹന്റെ തലശ്ശേരി രണ്ടാം ഗേറ്റിന് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമം നടന്നത്. ഭര്‍ത്താവ് കുട്ടന്‍ എന്ന ജയമോഹന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ഓട്ടോറിക്ഷയിലെത്തിയ നാലംഗ സംഘം കാറിനു നേരെ കല്ലെറിയുകയായിരുന്നു.
ശബ്ദംകേട്ട വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ പ്രതികള്‍ ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ പിന്‍വശത്തെ ചില്ല് കല്ലേറില്‍ തകര്‍ന്നു. ബി.ജെ.പി ജില്ലാ സെക്രട്ടറി എന്‍. ഹരിദാസ്, ആര്‍.എസ്.എസ് നേതാവ് കൊളക്കോട്ടില്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ പരാതിപ്പെട്ടു. തലശ്ശേരി പൊലിസ് കേസെടുത്തു. പുന്നോല്‍ താഴെവയലിലെ കെ.വി ബാലന്‍ സ്മാരക വായനശാലക്ക് നേരെയും അക്രമമുണ്ടായി. കാരംസ് ബോര്‍ഡിന്റെ സ്റ്റാന്‍ഡ് തകര്‍ത്തു. സമീപത്തെ കൂത്തുപറമ്പ് രക്തസാക്ഷികളുടെ പേരില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചു. ഒന്‍പതംഗ ബി.ജെ.പി-ആര്‍.എസ്.എസ് സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ന്യൂമാഹി പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."