കൃഷ്ണവാര്യരുടെ വിയോഗം നാടിനു തീരാനഷ്ടം
ഇരിക്കൂര്‍: പെരുമണ്ണിലെ സി.വി കൃഷ്ണവാര്യരുടെ നിര്യാണത്തോടെ പ്രിയങ്കരും ദാനശീലനുമായ വ്യക്തിയെയാണ് ഇരിക്കൂറിന് നഷ്ടമായത്. 2008 ഡിസംബറില്‍ 4ന് പെരുമണ്ണില്‍ വാഹനാപകടത്തില്‍ നാരായണ വിലാസം എല്‍.പി സ്കൂളിലെ പത്ത് പിഞ്ചുകുട്ടികള്‍ മരിച്ചപ്പോള്‍ അവരെയല്ലാം സംസ്കരിക്കാന്‍ സംസ്ഥാനപാതയരികില്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കിയത് കൃഷ്ണവാര്യരായിരുന്നു. അന്നത്തെ ഭരണ-പ്രതിപക്ഷ നേതാക്കളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ സഹായത്തോടെയും രക്ഷിതാക്കളുടെ ശ്രമഫലമായും ഇവിടെ നിത്യസ്മാരകമായി സ്മൃതി മണ്ഡപം ഉയര്‍ന്നു. നാടിന്റെ സേവന മേഘലകളില്‍ നിറഞ്ഞുനിന്നിരുന്ന കൃഷ്ണവാര്യരുടെ നിര്യാണത്തില്‍ ജനതാദള്‍(എസ്) ദേശീയ സമിതി അംഗം പി.പി ദിവാകരന്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരി, വൈസ് പ്രസിഡന്റ് എം. അനില്‍കുമര്‍, ക്ഷേമ കാര്യ ചെയര്മാന് വി. അബ്ദുള്‍ ഖാദര്‍, ബ്ലോക്ക് മെമ്പര്‍ സി. രാജീവന് എന്നിവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."