HOME
DETAILS

ഇടതുമുന്നണി പ്രതിരോധത്തില്‍ ജനപ്രതിനിധികളുടെ കൈയേറ്റപരമ്പര

  
backup
November 12 2017 | 02:11 AM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളില്‍ രാഷ്ട്രീയമേല്‍ക്കൈ നേടിനില്‍ക്കുന്ന ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി ഭൂമി കൈയേറ്റ പരമ്പര. 

മന്ത്രി തോമസ്ചാണ്ടിയുടെ ഭൂമി കൈയേറ്റവും കായല്‍ കൈയേറ്റവും സംബന്ധിച്ച വിവാദങ്ങള്‍ രൂക്ഷമായിരിക്കെ പുറത്തുവന്ന ജോയ്‌സ് ജോര്‍ജ് എം.പി ഭൂമി കൈയേറിയെന്ന ആരോപണത്തിനുകൂടി മറുപടി പറയേണ്ട അവസ്ഥയിലാണിപ്പോള്‍ ഇടതുനേതൃത്വം.
മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം മുന്നണിയില്‍തന്നെ ശക്തമായിട്ടുണ്ട്. പി.വി അന്‍വര്‍ എം.എല്‍.എ കക്കാടംപൊയിലില്‍ നിയമം ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതുമായി ബന്ധപ്പെട്ട വിവാദം വേറെയുമുണ്ട്.
ഇതിനിടയിലാണ് മുന്നണിയുടെ മറ്റൊരു ജനപ്രതിനിധി കൂടി കൈയേറ്റ ആരോപണത്തില്‍ പെടുന്നത്. കൊട്ടാക്കമ്പൂരില്‍ ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന ഭൂമിയുടെ പട്ടയം സബ്കലക്ടര്‍ റദ്ദാക്കിയതോടെയാണു വിവാദമുയര്‍ന്നത്.
എം.പിയും കുടുംബവും കൈവശം വച്ചിരിക്കുന്നതു സര്‍ക്കാര്‍ തരിശുഭൂമിയാണെന്നു കണ്ടെത്തിയതിനെ തുര്‍ന്നാണു നടപടി. ഇക്കഴിഞ്ഞ ഏഴാം തിയതി ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സിനു കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹം കൃത്യമായ രേഖകള്‍ ഹാജരാക്കാതിരുന്നത് ഈ ഭൂമി സംബന്ധിച്ച നഷ്ടപ്പെട്ട ചില രേഖകള്‍ സര്‍ക്കാരിനു തിരിച്ചുകിട്ടിയതുമാണ് എം.പിക്കു വിനയായത്. ജോയ്‌സിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.
ഇതിനിടയില്‍ സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ജയിലില്‍ വച്ച് എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ ലൈംഗികാരോപണം കെ.ബി ഗണേഷ്‌കുമാര്‍ ഇടപെട്ടു പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന വെളിപ്പെടുത്തലുമായി സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ രംഗത്തു വന്നിട്ടുമുണ്ട്. ഇതു തെളിയിയിക്കാന്‍ ജയില്‍ രേഖകളടക്കം കണ്ടെത്താവുന്ന ചില തെളിവുകള്‍ ഫെനി ചൂണ്ടിക്കാട്ടുന്നു.
ഈ കത്തിനെ അടിസ്ഥാനമാക്കിയാണു കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നേതാക്കള്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ എഴുതിച്ചേര്‍ത്തത്. സോളാര്‍ റിപ്പോര്‍ട്ട് ഉപയോഗിച്ചു യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാനുള്ള എല്‍.ഡി.എഫിന്റെ നീക്കത്തിന് ഇത് ഇടയാക്കിയേക്കും.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേ മൊഴിനല്‍കാന്‍ കമ്മിഷന്‍തന്നെ പ്രേരിപ്പിച്ചെന്ന ആരോപണവും ഫെനി ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം ഉയര്‍ത്തിക്കൊണ്ടുവന്ന് എല്‍.ഡി.എഫിന്റെ സോളാര്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള നീക്കത്തിലാണു യു.ഡി.എഫ്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago