മധ്യപ്രദേശ് പൊലിസിന്റെ കലണ്ടറിലും 'കാവിവല്‍ക്കരണം'
ഭോപ്പാല്‍: മധ്യപ്രദേശ് പൊലിസിലെ മയക്കുമരുന്ന് വിഭാഗം പുറത്തിറക്കിയ കലണ്ടറില്‍ ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങള്‍ അച്ചടിച്ചതു വിവാദമാകുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് കലണ്ടറിലുള്ളത്. ലഹരി ഉപയോഗത്തിനെതിരേ ഇവര്‍ നടത്തിയ പ്രസ്താവനകളും അച്ചടിച്ചിട്ടുണ്ട്. പൊലിസ് മയക്കുമരുന്ന് വിഭാഗത്തിന്റെ തലവന്‍ എ.ഡി.ജി വരുണ്‍ കപൂറാണ് കലണ്ടര്‍ രൂപകല്പനയ്ക്കു നേതൃത്വം നല്‍കിയത്. നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം കലണ്ടര്‍ വിതരണം ചെയ്തിട്ടുമുണ്ട്.
സംഭവം വിവാദമായതിനെ തുടര്‍ന്നു കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പൊലിസ് വകുപ്പ് പക്ഷപാതപരമായിത്തീരുന്നതിന്റെ സൂചനയാണിതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യക്തികള്‍ സാമൂഹ്യവിരുദ്ധരല്ലെന്നും ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണെന്നും ബി.ജെ.പി വക്താവ് രജനീഷ് അഗര്‍വാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."