HOME
DETAILS

അന്തരീക്ഷ മലിനീകരണം: ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക് ഹരിത ട്രൈബ്യൂണലിന്റെ അംഗീകാരം

  
backup
November 12 2017 | 02:11 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a1%e0%b4%b2%e0%b5%8d-4


ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായി പുകമൂടിയ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതിക്കു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അംഗീകാരം. എന്നാല്‍, സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ട്രൈബ്യൂണലിന്റെ അംഗീകാരം. ഇതു സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒറ്റ-ഇരട്ടയക്ക സമ്പ്രദായം നടപ്പാക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ അനുമതി തേടിയിരുന്നത്. ഈ മാസം 13 മുതല്‍ 17വരെ നിയന്ത്രണം നടപ്പില്‍വരുത്താനായിരുന്നു പദ്ധതി.
രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഇതു ബാധകമാകുക. വാഹന നമ്പറില്‍ ഒറ്റ-ഇരട്ടയക്കങ്ങള്‍ അവസാനം വരുന്ന വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളില്‍ നിയന്ത്രണം എന്നതാണ് ഈ പദ്ധതി.
എന്നാല്‍ ഇതില്‍നിന്ന് ആംബുലന്‍സ്, അഗ്നിശമനസേന, സി.എന്‍.ജി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ത്രീകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവര്‍ക്കു സര്‍ക്കാര്‍ ഇളവു നല്‍കിയിരുന്നു. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ത്രീകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഇളവ് ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കുകയായിരുന്നു. ഇതിനെതിരേ സര്‍ക്കാര്‍ വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കുമെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago