ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാഹുല്‍; ബി.ജെ.പിക്ക് അസ്വസ്ഥത
ഗാന്ധിനഗര്‍: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളില്‍ ബി.ജെ.പിക്ക് അസ്വസ്ഥത. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചടക്കം വന്‍ പ്രചാരണവുമായി മുന്നോട്ടുപോകുന്ന രാഹുലിന്റെ നീക്കങ്ങളെ ബി.ജെ.പി ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
കഴിഞ്ഞ ദിവസമാണ് ഉത്തര ഗുജറാത്തില്‍ രാഹുല്‍ പ്രചാരണം ആരംഭിച്ചത്. ഇവിടെ ഗാന്ധിനഗറിലെ പ്രസിദ്ധമായ അക്ഷര്‍ധാം ക്ഷേത്രത്തിലെത്തി സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാഹുല്‍ പര്യടനം ആരംഭിച്ചത്. പട്ടേല്‍ വിഭാഗവുമായി അടുത്ത ബന്ധമുള്ള ഇത്തരം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പ്രചാരണത്തില്‍ പട്ടേല്‍ വിഭാഗത്തെ ഉയര്‍ത്തിക്കാട്ടുന്നതിനും രാഹുല്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതാണ് ബി.ജെ.പിയെ കുഴക്കുന്നത്.
ആറു ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള മൂന്നു ദിവസത്തെ പര്യടനത്തിനായി ഇന്നലെ രാവിലെയാണ് രാഹുല്‍ ഗാന്ധി ഗാന്ധിനഗറിലെത്തിയത്. എന്നാല്‍ രാഹുലിന്റെ നീക്കങ്ങള്‍ക്കെതിരേ ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ മാത്രമാണ് രാഹുലിനു ക്ഷേത്രങ്ങളെ ഓര്‍മവരുന്നതെന്നും ഇതു ജനം മനസിലാക്കുമെന്നുമായിരുന്നു ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലിന്റെ പ്രതികരണം. എന്നാല്‍, ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ആര്‍ക്കും 'പേറ്റന്റ് ' ഇല്ലെന്ന പ്രതികരണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."