'ജനങ്ങളില്‍നിന്ന് പ്രതികരണം തേടുക; സോഷ്യല്‍മീഡിയ ഉപയോഗപ്പെടുത്തുക': മന്ത്രിമാരോട് മോദി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതുമായ പദ്ധതികളെക്കുറിച്ചു ജനങ്ങളില്‍നിന്നു പ്രതികരണം തേടാന്‍ ശ്രമിക്കണമെന്നു കേന്ദ്ര മന്ത്രിമാരോടു പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ പ്രതികരണം ലഭിക്കുന്നതിനും അവരെ പദ്ധതികളെക്കുറിച്ചു ബോധവാന്‍മാരാക്കുന്നതിനും മന്ത്രിമാര്‍ സോഷ്യല്‍മീഡിയ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരുമായി നടത്തുന്ന മാസാന്ത യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍.
യുവാക്കള്‍ക്കുജോലി ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന റിപ്പോര്‍ട്ടുകളും ആരോപണങ്ങളും ചര്‍ച്ച ചെയ്ത യോഗത്തില്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും ധാരണയായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വന്‍ വിജയം ലഭിച്ചതില്‍ യുവാക്കളുടെ പങ്ക് വലുതാണെന്ന് യോഗം വിലയിരുത്തി.
ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് വിവിധ നടപടികളും പ്രസ്താവനകളുമായി ബി.ജെ.പി രംഗത്തെത്തിയിര ിക്കുന്നതെന്നതും ശ്രദ്ധേയമാണ്. നോട്ട് നിരോധനം, ജി.എസ്.ടി, വര്‍ഗീയത തുടങ്ങിയ വിഷയങ്ങളില്‍ വന്‍ പ്രചാരണവുമായി എതിര്‍ പാര്‍ട്ടികള്‍ രംഗത്തെത്തുകയും അവര്‍ക്കു വലിയ ജനപിന്തുണ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബി.ജെ.പിയുടെ പുതിയ നീക്കങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."