ലബനാനില്‍ സഊദി പൗരനെ തട്ടിക്കൊണ്ടുപോയി; ഒരു മില്യണ്‍ ഡോളര്‍ മോചന ദ്രവ്യം ആവശ്യം
റിയാദ്: ലബനാനില്‍ നിന്നും സഊദി പൗരനെ ഒരു വിഭാഗം തട്ടിക്കൊണ്ടുപോയതായി അധികൃതര്‍ സ്ഥിരീകരിച്ചു. ലബനാന് വനിതയായ ഫാസില അസീറിനെ വിവാഹം ചെയ്ത സഊദി പൗരനായ അബ്ദുല്‍ ശംറാവി (32) യെയാണ് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഒരു മില്യന്‍ ഡോളറാണ് അക്രമികള്‍ ആവശ്യപ്പെട്ടതെന്ന് ലബനാന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇദ്ദേഹത്തെ വീടിന് സമീപത്തു നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും തിരച്ചില്‍ ശക്തമാക്കിയതായും ലബനാന് പൊലിസ് അറിയിച്ചു. ലബനാനും സഊദിയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് സഊദി പൗരനെ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമം തുടങ്ങിയതായി ലബനാനിലെ സഊദി എംബസി അറിയിച്ചു.
പ്രധാനമന്ത്രി സഅദ് ഹരീരി റിയാദില്‍ രാജിവച്ചതിന് പുറമേ സഊദി ലബനാനിലേക്കുള്ള യാത്രക്ക് വിലക്കേര്‍പ്പെടുത്തുകയും പൗരന്മാരോട് ലബനാന് വിടാനും ആവശ്യപ്പെട്ടിരുന്നു. ലബനാനിലെ നിലവിലെ രാഷ്ട്രീയ സാഹചരൃം സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി സഊദിക്ക് പുറമെ യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ ജി.സി.സി രാജ്യങ്ങളും പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."