HOME
DETAILS
MAL
ഇരട്ട പൗരത്വം: ആസ്ത്രേലിയന്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി
backup
November 12 2017 | 02:11 AM
സിഡ്നി: ഇരട്ട പൗരത്വ വിവാദത്തെ തുടര്‍ന്ന് ഒരു പാര്‍ലമെന്റ് അംഗം കൂടി രാജിവച്ചതോടെ ആസ്ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിന് ഭൂരിപക്ഷം നഷ്ടമായി. മുന്‍ ടെന്നീസ് താരമായിരുന്ന ജോണ്‍ അലക്സാണ്ടറാണ് ഇന്നലെ രാജിവച്ചത്. ഇതോടെ ടേണ്‍ബുള്ളിന് പാര്‍ലമെന്റിലെ ഭൂരിപക്ഷം നഷ്ടമായി. ആസ്ത്രേലിയന്‍ ഉപപ്രധാനമന്ത്രി ഉള്‍പ്പെടെ അഞ്ചു പാര്‍ലമെന്റ് അംഗങ്ങള്‍ക്കാണ് ഇരട്ട പൗരത്വത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായത്.
പൊതു തെരഞ്ഞെടുപ്പ് സാധ്യതയെ തള്ളിയ മാല്‍ക്കം ടേണ്‍ബുള്‍ രണ്ട് സ്വതന്ത്ര പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി.ആസ്ത്രേലിയയില്‍ ഭരണം നടത്തുന്ന ലിബറല്‍ സംയുക്ത സര്‍ക്കാരിനും പ്രതിപക്ഷത്തിനും നിലവില്‍ 74 അംഗങ്ങളുടെ പിന്തുണയാണ് പാര്‍ലമെന്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."