HOME
DETAILS

രോഗികളോട് ധിക്കാരപൂര്‍വ്വം പെരുമാറിയ ആരോഗ്യ വകുപ്പ് ജീവനക്കാരിയ്ക്ക് സസ്‌പെന്‍ഷന്‍

  
backup
November 12 2017 | 07:11 AM

hospital-staff-suspended-for-bad-behaviour

തിരുവനന്തപുരം: രോഗികളോടും രോഗികള്‍ക്കൊപ്പം വന്നവരോടും ധിക്കാരപൂര്‍വ്വം പെരുമാറിയ ഇടുക്കി സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്ത വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഇടുക്കി ജില്ലയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരി രോഗികളോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചിരിച്ചിരുന്നു. ഇത് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇടുക്കി ഡി.എം.ഒ യെ ചുമതലപ്പെടുത്തി. പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തതെന്നും വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രികളെ പൂര്‍ണ്ണമായും രോഗീ സൗഹൃദമാക്കുവാന്‍ ഉള്ള തീവ്ര യജ്ഞ പരിപാടികളുമായാണ് ഗവണ്‍മെന്റ് മുന്നോട്ട് പോവുന്നത്. ആ പ്രയാണത്തിന് തടസം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകള്‍ വച്ചുപുലര്‍ത്താനാവില്ല.
ആശുപത്രികള്‍ അധികാര കേന്ദ്രങ്ങള്‍ അല്ല മറിച്ച് സേവന കേന്ദ്രങ്ങളാണെന്ന ബോധം ഓരോ ജീവനക്കാരിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

 


ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലാണ് നടപടിക്ക് ആസ്പദമായ സംഭവം. രോഗികള്‍ക്ക് ടോക്കണ്‍ നല്‍കാത്ത ജീവനക്കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago