ജമ്മു കശ്മീര്‍ നമ്മുടേത്, പാക് അധീന കശ്മീര്‍ അവരുടേതും- ഫാറൂഖ് അബ്ദുല്ലയോട് യോജിച്ച് ഋഷി കപൂര്‍
ശ്രീനഗര്‍: സ്വതന്ത്ര കശ്മിര് എന്ന താല്പര്യം സ്വപ്നം മാത്രമാണെന്ന ജമ്മു കശ്മിര് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ പരാമര്‍ശത്തോട് യോജിച്ച് ബോളിവുഡ് നടന് ഋഷി കപൂര്‍. ഫാറൂഖ് അബ്ദുല്ല പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'ഫാറൂഖ് അബ്ദുല്ല ജീ. സലാം. താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ജമ്മു കശ്മീര്‍ നമ്മുടേയാണ്. പാക് അധീന കശ്മീര്‍ പാകിസ്താന്റെയും. ഇത് മാത്രമാണ് ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം. ഇത് അംഗീകരിക്കണം'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
തനിക്ക് ഇപ്പോള്‍ 65 വയസ്സായെന്നും മരിക്കുന്നതിനു മുമ്പ് ഒരിക്കലെങ്കിലും പാകിസ്താന് കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുട്ടികളും അവരുടെ തായ് വേരുകള്‍ കാണണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം അവസാനിപ്പിക്കാനും സന്ദേശത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഋഷി പകൂറിന്റെ ട്വിറ്റര്‍ സന്ദേശം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
സ്വതന്ത്ര കശ്മിര് എന്ന താല്പര്യം സ്വപ്നം മാത്രമാണെന്നും അതു നടക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പരാമര്‍ശം. ഇന്ത്യയും പാകിസ്താനും ചൈനയും കൂടി മൂന്നു ഭാഗത്തുനിന്നു കശ്മിരിനെ ലോക്ക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Farooq Abdhulla ji, Salaam! Totally agree with you,sir. J&K is ours, and PoK is theirs. This is the only way we can solve our problem. Accept it, I am 65 years old and I want to see Pakistan before I die. I want my children to see their roots. Bas karva Dijiye. Jai Mata Di !
— Rishi Kapoor (@chintskap) November 11, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."