റയാന്‍ സ്‌കൂളിലെ കൊലപാതകം: വിരലടയാളം മായ്ക്കുന്നതിനെ കുറിച്ച് വിദ്യാര്‍ഥി പഠനം നടത്തിയിരുന്നെന്ന് സി.ബി.ഐ
ഗുഡ്ഗാവ്: റയാന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസുകാന്റെ കൊലപാതകത്തില്‍ സി.ബി.ഐ അറസ്റ്റു ചെയ്ത 16 കാരന്‍ കൊലപാതകം നേരത്തെ പദ്ധതിയിട്ടിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകളുമായി സി.ബി.ഐ.
കൊലപാതകം നടത്തുന്നതിനു മുമ്പ് വിവിധ തരം വിഷങ്ങളും അവ എങ്ങനെ ഉപയോഗിക്കണമെന്നതും കുട്ടി ഇന്റര്‍നെറ്റില്‍ തെരഞ്ഞിരുന്നു. വിരലടയാളം മായ്ക്കാനുള്ള വിദ്യകളും നെറ്റില്‍ തെരഞ്ഞിരുന്നതായി സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ്‌ടോപ്പില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. എന്നാല്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സി.ബി.ഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, കുട്ടി കത്തി വാങ്ങി എന്ന് പറയപ്പെടുന്ന കടയിലെ വില്‍പ്പനക്കാരന് കുട്ടിയെ തിരിച്ചറിയാനായിട്ടില്ല. വിദ്യാര്‍ഥിക്കും അയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, അതേ കടയില്‍ നിന്ന് തന്നെയാണ് കത്തി വാങ്ങിയതെന്നാണ് കുട്ടി ഉറപ്പിച്ച് പറയുന്നതെന്ന് സി.ബി.ഐ അറിയിച്ചു.
Pradyuman murder
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."