പി.വി അന്‍വറിനെതിരായ പരാതി: മുഖ്യമന്ത്രി തീരുമാനമെടുക്കും
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചുവെന്ന പരാതി സ്പീക്കര്‍ മുഖ്യമന്ത്രിക്ക് കൈമാറി. വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകരായ കെ.വി ഷാജി, മനോജ് കേദാരം എന്നിവര്‍ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയാണ് മേല്‍നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറിയത്.
ഒരു കുടുംബത്തിന് 15 ഏക്കര്‍ ഭൂമി മാത്രം കൈവശംവയ്ക്കാവുന്നിടത്ത് എം.എല്‍.എയുടെയും ഭാര്യയുടെയും പേരില്‍ 208 ഏക്കര്‍ ഭൂമി ഉണ്ടെന്നാണ് വിവരാവകാശ കൂട്ടായ്മയുടെ പരാതിയില്‍ പറയുന്നത്.
കൂടരഞ്ഞിയിലെ വാട്ടര്‍തീം പാര്‍ക്കിന്റെ ഭൂമി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മറച്ചുവച്ചുവെന്നും ആരോപണമുണ്ട് . അനധികൃത ഭൂമി കണ്ടുകെട്ടണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
നിയമസഭയിലെ മറ്റംഗങ്ങള്‍ സ്വത്തു വിവരങ്ങള്‍ ഏക്കറിലും സെന്റിലും രേഖപ്പെടുത്തിയപ്പോള്‍ പി.വി അന്‍വര്‍ ചതുരശ്ര അടിയായാണ് രേഖപ്പെടുത്തിയത്. ഇത് നിയമലംഘനം മറച്ചുവയ്ക്കാനാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."