വിശദീകരണ യോഗവുമായി എല്‍.ഡി.എഫ്
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും വിശദീകരിക്കുന്നതിനായി ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
അഡ്ജസ്റ്റ്മെന്റ് സമരമാണ് എല്‍.ഡി.എഫ് നടത്തുന്നതെന്ന് ആരോപിച്ചവര്‍ക്കുള്ള മറുപടിയാണ് സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിനെതുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു. കമ്മിഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും പുറത്തുവന്നതോടെ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ യഥാര്‍ഥമുഖം പുറത്തായിരിക്കുകയാണ്. എല്‍.ഡി.എഫ് നടത്തിയ അതിശക്തമായ സമരത്തിന്റെ ഫലമായിട്ടാണ് ജുഡിഷ്യല്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തയാറായത്. എല്‍.ഡി.എഫ് നടത്തിയ സമരങ്ങളെ ശരിവയ്ക്കുന്നതാണ് കമ്മിഷന്റെ കണ്ടെത്തലുകള്‍. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച നടപടിയാണ് എല്‍.ഡി.എഫ് സര്‍ക്കാരില്‍നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."