HOME
DETAILS
MAL
പ്രകടനപത്രികയില്‍ പിങ്ക് ടോയ്ലറ്റും സൗജന്യ വൈഫൈയും
backup
November 13 2017 | 01:11 AM
ലഖ്നോ: നവംബര്‍ 22, 25, 26, 29 തിയതികളിലായി നടക്കുന്ന ഉത്തര്‍പ്രദേശിലെ നഗരസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക പുറത്തിറങ്ങി. സ്ത്രീകള്‍ക്കായി പിങ്ക് ടോയ്ലറ്റ്, പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ, എല്ലാ വീടുകളിലേക്കും സൗജന്യമായി കുടിവെള്ള കണക്ഷന് തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബി.ജെ.പിക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഇതാണ് പരമാവധി ജനോപകാര പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രകടപത്രിക പുറത്തിറക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇതു പ്രകാശനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."