HOME
DETAILS
MAL
കൊലപാതകം ഉപേക്ഷിക്കാന്‍ സി.പി.എം. തയാറല്ലെന്നതിന്റെ തെളിവ്: കുമ്മനം
backup
November 13 2017 | 03:11 AM
തിരുവനന്തപുരം: കൊലപാതകം ഉപേക്ഷിക്കാന്‍ സി.പി.എം തയാറല്ലെന്നതിന്റെ തെളിവാണ് ഗുരുവായൂരിലെ സംഭവമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഇത്രയധികം ജനാധിപത്യ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും കൊലപാതകം അവസാനിപ്പിക്കാത്തത് സി.പി.എം ഭീകര സംഘടനയാണെന്ന ബി.ജെ.പി നിലപാട് ശരിവെക്കുന്നതാണ്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സി.പി.എം പിന്മാറണമെന്നും കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."