നിര്‍ഭയ കേസ്: പ്രതികളുടെ പുനഃപരിശോധന ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ നല്‍കിയ പുനഃപരിശോധന ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ മുകേഷ് സിംഗ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവര്‍ നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച സുപ്രിം കോടതി വിധിക്കെതിരെയാണ് പ്രതികള്‍ ഹരജി നല്‍കിയിരിക്കുന്നത്.
സുപ്രിം കോടതി വിധി ശരിവച്ച ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചു തന്നെയാണ് ഹരജി പരിഗണിക്കുന്നത്.
2012 ഡിസംബര്‍ 16നാണ് ബസിനുള്ളില്‍ വെച്ച് യുവതി ക്രൂരമായി ബലാത്സംഗത്തിനിരയാവുന്നത്. പിന്നീട് ആശുപത്രിയില്‍ വെച്ച് അവര്‍ മരണത്തിന് കീഴടങ്ങി. ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാം സിങ് എന്നയാള്‍ ജയിലില്‍ വെച്ച് തൂങ്ങി മരിച്ചു. അന്ന് പ്രായപൂര്‍ത്തിയാവാതിരുന്നു മറ്റൊരു പ്രതി തടവു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. മറ്റു നാലു പേര്‍ക്ക് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനെതിരെ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു.
2017 മെയ് അഞ്ചിനായിരുന്നു സുപ്രി കോടതി വിധി. സമാനതകളില്ലാത്ത ക്രൂരതയാണെന്നായിരുന്നു വധശിക്ഷ ശരിവെച്ച ബെഞ്ചിന്റെ അന്നത്തെ നിരീക്ഷണം. ഡി.എന്‍.എ പരിശോധന, പെണ്‍കുട്ടിയുടെ മരണമൊഴി, മെഡിക്കല്‍ പരിശോധന ഫലം എന്നിവയെല്ലാം നോക്കുമ്പോള്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനാകില്ലെന്നും അന്ന് കോടതി വ്യക്തമാക്കി. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന സ്വഭാവമുള്ള പ്രതികള്‍ പെണ്‍കുട്ടിയെ അതിനായുള്ള ഉപയോഗ വസ്തുവാക്കി. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആന്തരികാവയവങ്ങള്‍ കുത്തി പുറത്തിട്ടു, ക്രൂരമായ രീതിയില്‍ ലൈംഗിക പീഡനം നടത്തി, കൊള്ളയടിക്കുകയും ബസ്സ് കയറ്റി കൊലപെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി വിലയിരുത്തിയത്.
Nirbhaya case: Supreme Court to hear mercy plea filed by accused today
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."