യമനില്‍ വിമത വിഭാഗം 290 മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി
റിയാദ്: യമനില്‍ യുദ്ധം തുടങ്ങിയതു മുതല്‍ ഇത് വരെയായി 290 മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചെന്ന് യമന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി പറഞ്ഞു. യമനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇറങ്ങുന്ന ദിനപത്രങ്ങള്‍, മാസികകള്‍, ടെലിവിഷന്‍ ചാനലുകള്‍, റേഡിയോ നിലയങ്ങള്‍, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവ അടച്ചു പൂട്ടിയതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഅമ്മര്‍ അല്‍ ഇര്‍യാനി പറഞ്ഞു.
പാരീസില്‍ നടന്ന സെമിനാറിലാണ് യമനിലെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭീതിതമായ അവസ്ഥ അദ്ദേഹം വെളിപ്പെടുത്തിയത്.
വിമത വിഭാഗത്ത് നിന്നും മാധ്യമ പ്രവര്‍ത്തകര്‍ ക്രൂരമായ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വരുന്നത്. ഇതിനകം 15 ദിനപത്രങ്ങള്‍ അടച്ചു പൂട്ടിയിട്ടുണ്ട്.
155 ആഴ്ച പതിപ്പുകള്‍, 4 ഔദ്യോഗിക ചാനലുകള്‍, 15 സ്വാകാര്യ ചാനലുകള്‍ എന്നിവയാണ് ഇവിടെ അടച്ചു പൂട്ടിയത്. വിമതരുടെ കരങ്ങളില്‍ നിന്നും മോചനം സാധ്യമായ മേഖലകളില്‍ വീണ്ടും അടച്ചുപൂട്ടിയ മാധ്യമങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. യമനിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും കമ്മിറ്റികളും രംഗത്തു വരണമെന്നും നീതി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."