ഫൈളുല്‍ ഫയ്യാള് ഇനി മലയാള സാഹിത്യത്തിലേക്ക്
മഞ്ചേരി: അണ്ടത്തോട് കുളങ്ങരവീട്ടില്‍ ശുജായി മൊയ്തു മുസ്‌ലിയാര്‍ 130 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറബി മലയാളത്തില്‍ രചിച്ച ഫൈളുല്‍ഫയ്യാള് എന്ന ആഗോള ഇസ്‌ലാമിക ചരിത്ര പഠന കൃതി ഇനി മലയാളത്തിലേക്ക്. ആദംനബി മുതല്‍ അബ്ബാസി ഭരണാധികാരി മുതവക്കില്‍ അഞ്ചാമന്റെ കാലം (ക്രിസ്:1517) വരെയുള്ള സംഭവവികാസങ്ങള്‍ സാമാന്യമായും തുടര്‍ന്ന് തുര്‍ക്കി ഭരണാധികാരി മുറാദ് മൂന്നാമന്‍ (ക്രിസ്.1546-1595) വരെയുള്ളവരുടെ ഭരണകാലം ചെറുവിവരണങ്ങളിലൂടെയും വിവരിക്കപ്പെടുന്ന അറബിമലയാള ചരിത്രഗ്രന്ഥമാണ് ഫൈളുല്‍ ഫയ്യാള് .
1887ലാണ് ഇതിന്റെ രചന നിര്‍വഹിച്ചത്. മാപ്പിള മലയാളത്തിലെ പ്രഥമ ലോകചരിത്ര സംഗ്രഹമായ ഈ കൃതിയെ വേങ്ങൂര്‍ നെല്ലികുന്ന് സ്വദേശി ഡോ.പി സക്കീര്‍ഹുസൈനാണ് മലയാളത്തില്‍ തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡോ.കെ.കെ.എന്‍ കുറുപ്പാണ് ഗ്രന്ഥത്തിന്റെ പ്രകാശനം നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."