തോമസ്ചാണ്ടിയുടെ രാജി: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: മന്ത്രി തോമസ്ചാണ്ടിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ക്കുനേരെ പൊലിസ് ലാത്തിച്ചാര്‍ജും ഗ്രനേഡും, കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, സംസ്ഥാന ഭാരവാഹികളായ പ്രതീഷ്, എന്‍.എസ് നുസൂര്‍, പ്രസാദ്, പാര്‍ലമെന്റ് പ്രസിഡന്റ് വിനോദ് യേശുദാസ്, അസംബ്ലി പ്രസിഡന്റുമാരായ രജീന്ദ്രന്‍, ഗിരികൃഷ്ണന്‍, മണ്ഡലം പ്രസിഡന്റുമാരായ ബ്രഹ്മിന് ചന്ദ്രന്, രാജേഷ് കൃഷ്ണ, പ്രശാന്ത്, അനീഷ്, പ്രസക്ത്, വിജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ നാലുതവണ ജലപീരങ്കിയും രണ്ടുതവണ കണ്ണീര് വാതക ഷെല്ലും പ്രയോഗിച്ചു.
ഉച്ചയ്ക്ക് 12.30 ഓടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി ക്ലിഫ്ഹൗസിലേക്ക് എത്തിയത്. ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൊലിസ് ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പൊലിസ് ലാത്തി വീശിയത്. എന്നിട്ടും സമരക്കാര്‍ പിരിഞ്ഞു പോവാന്‍ കൂട്ടാക്കാതിരുന്നതോടെ പൊലിസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."