HOME
DETAILS
MAL
ഗൗരിയുടെ മരണം: അധ്യാപകര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി
backup
November 13 2017 | 20:11 PM
കൊച്ചി: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ ഗൗരി നേഹ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച കേസില്‍ കുറ്റാരോപിതരായ അധ്യാപകര്‍ മജിസ്ട്രേറ്റിന് മുന്പില് കീഴടങ്ങണമെന്ന് ഹൈക്കോടതി. ക്രസന്‍സ് നേവിസ്, സിന്ധു പോള്‍ എന്നിവരുടെ ജാമ്യാപക്ഷേയിലാണ് കോടതി നിര്‍ദേശം.
ഹൈക്കോടതി ഉത്തരവ് പ്രകാരം കീഴടങ്ങുന്ന ഇവര്‍ക്ക് മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കണമെന്നും കോടതി പറഞ്ഞു. ഈ മാസം 17ന് കീഴടങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്ന് തന്നെ കോടതി ജാമ്യം നല്‍കണം.
തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ അധ്യാപകര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."