പച്ചത്തേങ്ങ സംഭരണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: പച്ചത്തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് 2013 ജനുവരി ഒന്ന് മുതല്‍ 2016 വരെയുള്ള കാലയളവില്‍ കേരഫെഡില്‍ നടന്ന 29 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കൃഷിവകുപ്പും കേരഫെഡും സംയുക്തമായി കൃഷിഭവനുകള്‍ വഴി നടത്തിയിരുന്ന പച്ചത്തേങ്ങ സംഭരണത്തില്‍ ലഭിച്ച പച്ചത്തേങ്ങയുടെ 30 ശതമാനം കൊപ്രയാക്കി കേരഫെഡിന് കൈമാറണമെന്ന് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടിരുന്നു.
270 ഓളം ഏജന്‍സികളുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരുന്നത്. ഇതില്‍ 160 ഏജന്‍സികളും കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. കേരഫെഡിന്റെ ജില്ലാ മാനേജര്‍മാരാണ് കരാറില്‍ ഒപ്പിട്ടിരുന്നത്.
കരാര്‍ പ്രകാരമുള്ള കൊപ്ര ലഭിക്കാത്തതിനാല്‍ 29 കോടി രൂപയുടെ നഷ്ടം കേരഫെഡിനുണ്ടായെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കൃഷി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."