HOME
DETAILS

പി. ജയരാജനെതിരേയുള്ള നടപടി: സി.പി.എമ്മില്‍ 'വ്യക്തികേന്ദ്രീകൃത' ചര്‍ച്ചക്ക് വഴിതുറക്കുന്നു

  
backup
November 13 2017 | 21:11 PM

%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%b0%e0%b4%be%e0%b4%9c%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%a8%e0%b4%9f%e0%b4%aa

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന വിമര്‍ശനവും നടപടിയും ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്ന പാര്‍ട്ടിയുടെ ചര്‍ച്ചകളുടെ ഗതിമാറ്റും.
ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ വരെ പൂര്‍ത്തിയാക്കിയപ്പോള്‍ പ്രാദേശികമായ ചില പ്രശ്‌നങ്ങള്‍ മാത്രമാണ് നേതൃത്വത്തിന് നേരിടേണ്ടി വന്നിരുന്നതെങ്കില്‍ ഇനിയുള്ള സമ്മേളനങ്ങളില്‍ 'വ്യക്തി കേന്ദ്രീകൃത നേതൃത്വ'ങ്ങളെക്കുറിച്ചുള്ള ചര്‍ച്ചക്കും ഇപ്പോഴത്തെ നടപടി ഇടവരുത്തിയേക്കും. ഇത് പി. ജയരാജനില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്നതാണ് ഈ നടപടികൊണ്ട് സി.പി.എമ്മില്‍ സംഭവിക്കാന്‍ പോകുന്നത്.
സി.പി.എം ഏറ്റവും രൂക്ഷമായ വിഭാഗീയതയിലൂടെ കടന്നുപോയപ്പോഴാണ് പാര്‍ട്ടി വ്യക്തികേന്ദ്രീകൃതത്തിലേക്ക് നീങ്ങിയ ചരിത്രമുള്ളത്. ഇത് അക്കാലത്ത് പാര്‍ട്ടിയെ ഉലച്ചിരുന്നു. 2006ല്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാന്‍ നടത്തിയ ശ്രമങ്ങള്‍ വ്യക്തികേന്ദ്രീകൃത പ്രചാരണമായി വിലയിരുത്തപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ ജനമുന്നേറ്റ യാത്രയില്‍ പിണറായി വിജയന്റെ കട്ടൗട്ടുകളും മറ്റും വ്യക്തികേന്ദ്രീകൃത പ്രചാരണമായി വി.എസ് വിഭാഗവും ചൂണ്ടിക്കാട്ടിയിരുന്നു. ജനമുന്നേറ്റ യാത്രക്ക് സ്വീകരണം നല്‍കാന്‍ വരുന്നവര്‍ പിണറായി വിജയന്റെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകളുമായി വരണമെന്ന് അക്കാലത്ത് പാര്‍ട്ടി സര്‍ക്കുലര്‍ വരെ ഇറക്കിയിരുന്നു. വിഭാഗീയതയുടെ കാലത്ത് വി.എസ് അച്യുതാനന്ദന് ഒപ്പം പിണറായിയുടെ ബഹുവര്‍ണ കട്ടൗട്ടുകളും തെരുവുകളില്‍ ഉയര്‍ന്നത് ഇതേ വ്യക്തികേന്ദ്രീകരണത്തിന്റെയും മഹത്വവല്‍ക്കരിക്കപ്പെടാന്‍ ശ്രമിക്കുന്ന നേതാക്കളുടെയും ചരിത്രമാണ് എഴുതിച്ചേര്‍ത്തിരുന്നത്. ഇതിനു മുന്‍പ് എം.വി രാഘവനും ഇത്തരത്തില്‍ പാര്‍ട്ടിക്കു മുകളില്‍ വളര്‍ന്നുവെന്ന തോന്നലുളവാക്കിയ നേതാക്കളില്‍ ഒരാളായിരുന്നു.
ഇവിടെനിന്ന് പി. ജയരാജനിലേക്കെത്തുമ്പോള്‍ അത് കണ്ണൂര്‍ പാര്‍ട്ടിയാണോ അതോ ജയരാജനാണോ സംസ്ഥാന നേതൃത്വത്തിനു മേല്‍ വളര്‍ന്നതെന്ന ചോദ്യത്തിനാണ് ആദ്യം അണികള്‍ ഉത്തരം തേടുന്നത്. തനിക്കു നേരെയുണ്ടായ വിമര്‍ശനത്തെകുറിച്ച് പ്രതികരിക്കാതെ സംസ്ഥാന സമിതിയോഗത്തില്‍നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത നിഷേധിക്കാന്‍ ഇന്നലെ ജില്ലാ കമ്മിറ്റി ഓഫിസിനു മുന്‍പില്‍ മാധ്യമങ്ങളെ കണ്ട ജയരാജന്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 'സി.പി.എം കണ്ണൂര്‍ ജില്ലാ ഘടകം ഇന്ത്യയിലെ പാര്‍ട്ടിയുടെ ഭാഗം തന്നെയാണ്, ദേശീയ, സംസ്ഥാന കമ്മിറ്റികള്‍ അംഗീകരിച്ച പരിപാടികള്‍ മാത്രമാണ് കണ്ണൂര്‍ ഘടകവും നടപ്പിലാക്കുന്നത് ' എന്നാണ് ജയരാജന്‍ സംസ്ഥാന നേതൃത്വത്തെ ഓര്‍മിപ്പിച്ചത്.
അടുത്തിടെ കണ്ണൂരില്‍ ജയരാജന്‍ നടപ്പിലാക്കി അണികള്‍ ഏറ്റെടുത്ത പാര്‍ട്ടി പരിപാടികളാണ് അദ്ദേഹത്തിന് മഹത്വവല്‍ക്കരിക്കപ്പെട്ട സ്ഥാനം അണികളില്‍നിന്ന് കിട്ടാന്‍ ഇടയാക്കിയത്. ആര്‍.എസ്.എസിനെതിരേയുള്ള പ്രതിരോധം, ഒ.കെ വാസു ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളെയും മറ്റു പാര്‍ട്ടി പ്രവര്‍ത്തകരേയും പാര്‍ട്ടിയില്‍ എത്തിച്ചത്, ജീവകാരുണ്യ മേഖലയിലേക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം നീട്ടിയത്, ഇതിനൊക്കെ പുറമെ കണ്ണൂര്‍ ലോക്‌സഭാ,നിയമസഭാ മണ്ഡലങ്ങളില്‍ വിജയിക്കാനായതും കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനായതുമെല്ലാം പി. ജയരാജന്റെ വ്യക്തിപ്രഭാവം കൂട്ടാന്‍ ഇടയാക്കിയ സംഭവങ്ങളായിരുന്നു. ഇത് അണികള്‍ ഏറ്റെടുത്തതോടെയാണ് ജയരാജനെ യോദ്ധാവും ചെഞ്ചോരപൊന്‍കതിരും കണ്ണൂരിന്റെ താരകവുമൊക്കെയാക്കിയത്. ഇതൊക്കെയാണ് ഇപ്പോള്‍ സ്വയം മഹത്വവല്‍ക്കരിക്കപ്പെട്ട നേതാവായി സംസ്ഥാന സമിതി തന്നെ ജയരാജനെ വിലയിരുത്താന്‍ ഇടയാക്കിയതും ചെറിയ അച്ചടക്ക നടപടിയിലേക്ക് നീങ്ങിയതും.
സി.പി.എം അണികളുടെയും വിവിധ കമ്മിറ്റികളുടെയും നിയന്ത്രണത്തില്‍ നിരവധി നവമാധ്യമ കൂട്ടായ്മകളാണുള്ളത്. ഈ കൂട്ടായ്മകളൊക്കെ ഓരോ നേതാക്കളെയും മഹത്വവല്‍ക്കരിച്ച് നവമാധ്യമങ്ങളിലൂടെ നല്‍കുന്ന പ്രചാരണം സി.പി.എം നേതൃത്വത്തിന് അറിയാത്തതല്ല. അതിനെയൊന്നും പാര്‍ട്ടി വിമര്‍ശനാത്മകമായി കാണാതെ കാലഘട്ടം ആവശ്യപ്പെടുന്ന പ്രചാരണങ്ങളായിട്ടായിരുന്നു വിലയിരുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് പി. ജയരാജനെതിരേ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വന്ന ആക്ഷേപത്തിന്റെ വേര് ജില്ലയില്‍നിന്നുള്ള ചില മുതിര്‍ന്ന നേതാക്കളിലേക്കും ആഴ്ന്നുകിടക്കുന്നുവെന്ന സൂചന ബലപ്പെടുന്നതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago