2018ലെ എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് മദീനയില്‍
മനാമ: വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി ബഹ്‌റൈനില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിന് പ്രൗഢോജ്ജ്വല പരിസമാപ്തി. ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസമുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് കേന്ദ്രകേരള സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുക, പ്രവാസികളുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ബോധവത്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുക. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ലഭ്യമായ തൊഴിലവസരങ്ങളുടെ വിവരം പ്രവാസികളിലേക്കെത്തിക്കുകയും അനുയോജ്യമായ ജോലി പ്രവേശനത്തിനും ജോലിമാറ്റത്തിനും സഹായിക്കുക, പ്രവാസികള്‍ക്കിടയില്‍ നന്മയുടെ പ്രചരണവും വായനയും ലക്ഷ്യമാക്കി ജി.സി.സി രാഷ്ട്രങ്ങളിലെല്ലാം ഗള്‍ഫ് സത്യധാരാ പ്രചരണം വ്യാപകമാക്കുക, ഗള്‍ഫ് സത്യധാരയുടെ സഊദി എഡിഷന്‍ ആരംഭിക്കുക, സഊദി അറേബ്യയില്‍ വെച്ച് സംഘടിപ്പിക്കുന്ന അടുത്ത വര്‍ഷത്തെ ഗ്ലോബല്‍ മീറ്റ് മദീനയില്‍ വെച്ച് നടത്തുക എന്നിവയാണ് സുപ്രധാന തീരുമാനങ്ങള്‍.
ഇവ കൂടാതെ രണ്ടാമത് ഗ്ലോബല്‍ മീറ്റിന്റെ ഉപഹാരമായി റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി 10 ലക്ഷം രൂപയുടെ സ്ഥിരം സഹായ പദ്ധതികള്‍ അടുത്ത മാസത്തോടെ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡല്‍ഹി ചാപ്റ്റര്‍ എസ്.കെ.എസ്.എസ്.എഫുമായി സഹകരിച്ച് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കൂടുതലുള്ള ഭാഗങ്ങളിലെല്ലാം അവശ്യമായ പ്രാഥമിക സൗകര്യം, ശുദ്ധജല വിതരണം, വിധവാ പെണ്‍ഷന്‍, കുട്ടികളുടെ വിദ്യഭ്യാസ സൗകര്യം എന്നിവ ഒരുക്കാനും അവര്‍ക്കിടയില്‍ സ്ഥിരമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.
ഇതോടൊപ്പം നിര്‍ധന കുടുംബങ്ങള്‍ക്കായി എസ്.കെ.എസ്.എസ്.എഫ് ആരംഭിച്ച വാദിസകന്‍ ഭവന നിര്‍മാണ പദ്ധതിയിലേക്കുള്ള വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകള്‍ ഏറ്റെടുത്തതായും ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ വിവിധ രാഷ്ട്രങ്ങളിലും കേരളത്തിലുമായി സംഘടന നടപ്പാക്കുന്ന വിവിധ കര്‍മ പദ്ധതികളുടെ ആസൂത്രണങ്ങളും പൊതു ചര്‍ച്ചകളും ഗോബല്‍മീറ്റില്‍ നടന്നു.
തുടര്‍ന്ന് സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ഗോബല്‍ മീറ്റ് സമാപന പൊതുസമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ മീറ്റിലെ സുപ്രധാന തീരുമാനങ്ങളും തങ്ങളാണ് പ്രഖ്യാപിച്ചത്.
ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ശൈഖ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത എം.പി. മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി.
ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഗള്‍ഫ് സത്യധാര മാസിക കമ്മറ്റി, സംസ്ഥാന എസ്.കെ.എസ്.എസ്.എഫ് കമ്മറ്റിക്ക് നല്‍കുന്ന ഉപഹാരം ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ കമ്മറ്റി സ്വരൂപിച്ച സഹചാരി റിലീഫ് ഫണ്ടിന്റെ കൈമാറ്റവും സംസ്ഥാന നേതാക്കള്‍ക്കുള്ള വിവിധ ഉപഹാരങ്ങളുടെ സമര്‍പ്പണവും വേദിയില്‍ വെച്ച് നടന്നു.
ജി.സി.സി രാഷ്ട്രങ്ങളിലെ വിവിധ സംഘടനാ ഭാരവാഹികളും നേതാക്കളും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. മുഹമ്മദ് സിനാന്‍ ഖിറാഅത്ത് നടത്തി. എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് അശ്‌റഫ് അന്‍വരി ചേലക്കര സ്വാഗതവും മുഹമ്മദ് മോനു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."