രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാന്റ് കണക്ഷന്
ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ പഞ്ചായത്തുകളിലും അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്ഷന് എത്തിക്കുന്നതിനുള്ള ഭാരത് നെറ്റ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള പ്രവര്‍ത്തനത്തിന് അന്തിമ രൂപരേഖയായി. ആദ്യഘട്ട പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളിലാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല ലഭ്യമാക്കിയത്. 34,000 കോടി രൂപയുടെതാണ് പദ്ധതി.
രണ്ടാം ഘട്ട ഭാരത്നെറ്റ് പദ്ധതിക്കായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ടെലികോം മന്ത്രാലയം ധാരണാപത്രം ഒപ്പു വെയ്ക്കും. ഇതിനായി സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ഫറന്‍സ് ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. ഒന്നരലക്ഷം ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭ്യമാകും.
ഭാരത്നെറ്റ് ശൃഖലയുടെ വിവിധ ഉപയോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും പ്രദര്‍ശനവും കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ ഭാരത്നെറ്റിന്റെ ഭാഗമാകാന്‍ താല്പര്യം അറിയിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."