HOME
DETAILS
MAL
നോട്ടുകളില്‍ നിന്ന് മഹാത്മാ എന്ന പേര് നീക്കണം: പൊതുതാല്പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി
backup
November 13 2017 | 22:11 PM
ചെന്നൈ: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ പേരിനു മുന്‍പിലുള്ള മഹാത്മാ എന്നത് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന പൊതു താല്പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി.
തമിഴ്നാട് സ്വദേശിയും കൊല്‍ക്കത്തയിലെ ജാധവ്പൂര് സര്‍വകലാശാലയിലെ ഗവേഷകനുമായ മുരുഗനാഥന്‍ നല്കിയ പൊതു താല്പര്യ ഹരജിയാണ് കോടതി തള്ളിയത്.
കോടതിയുടെ വിലപ്പെട്ട സമയം കളയാന്‍ ഇത്തരത്തിലുള്ള ഹരജിയുമായി വരരുതെന്ന മുന്നറിയിപ്പുനല്കിയ ഹൈക്കോടതി ഇയാളില്‍ നിന്ന് 10,000 രൂപ പിഴയീടാക്കുകയും ചെയ്തു. മഹാത്മാ എന്ന പേര് ചേര്‍ത്തത് ഭരണഘടനയുടെ 14, 18 ആര്‍ട്ടിക്കിളുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."