തടവിലല്ല, ഉടന്‍ ലബനാനിലേക്ക് തിരിച്ചെത്തുമെന്ന് ഹരീരി
റിയാദ്: താന്‍ തടവിലല്ലെന്നും ഉടന്‍ രാജ്യത്തേക്കു തിരിക്കുമെന്നും ലബനാന്‍ പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി. സഊദി അറേബ്യയുടെ കീഴില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന ലബനാന്‍ അധികൃതരുടെ വാദത്തെ തള്ളി ഫ്യൂച്ചര്‍ ടിവി നടത്തിയ അഭിമുഖത്തിലാണ് ഹരീരി ഇക്കാര്യം പറഞ്ഞത്.
താന്‍ സ്വതന്ത്രനാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ലബനാന്‍ തലസ്ഥാനമായ ബൈറൂത്തില്‍ തിരച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച സഊദി അധികൃതരുമായുള്ള നയതന്ത്ര ചര്‍ച്ചയായിരുന്നു. രാജാവ് മുഹമ്മദ് ബിന്‍ സല്‍മാനുമായി ഊഷ്മളമായ ബന്ധമാണ് തുടരുന്നത്. അദ്ദേഹം തന്നെ സഹോദരനായും താന്‍ തിരിച്ചും അതേ സമീപനമാണ് പുലര്‍ത്തുന്നതെന്നും ഹരീരി അഭിമുഖത്തില്‍ പറഞ്ഞു.
സഊദി സന്ദര്‍ശനത്തിനിടെ ഈമാസം നാലിനാണ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്ന് ഹരീരി പ്രഖ്യാപിച്ചത്. തുടര്‍ന്നു ഹരീരി ലബനാനിലേക്ക് മടങ്ങുകയോ പൊതുപരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചെങ്കിലും ഔദ്യോഗികമായി കത്ത് ലഭിക്കാത്തതിനാല്‍ ഹരീരിയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് ലബനാന്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."