ഞാന്‍ സഊദി തടങ്കലിലല്ല... ഉടന്‍ തിരിച്ചു വരും; സഅദ് ഹരീരി ലബനാന് ജനതയോട്
റിയാദ്: തന്നെ സഊദി അറേബ്യ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി മുന്‍ ലബനാന് പ്രധാനമന്ത്രി സഅദ് ഹരീരി രംഗത്തെത്തി. സഊദി സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി പദം രാജിവെച്ച അദ്ദേഹത്തെ ചുറ്റിപ്പറ്റി നിരവധി ആരോപണങ്ങളാണ് ഏതാനും ദിവസങ്ങളായി ഉയര്‍ന്നു വന്നിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ഇതിനെ തുടര്‍ന്ന് ഉലഞ്ഞിരുന്നു. ഇതിനിടെയാണ് ഹരീരി തന്റെ ഭാഗം വ്യക്തമാക്കി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത്. രാജിക്ക് പിന്നാലെ ഹരീരിയെ സഊദി ഭരണകൂടം തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന ആരോപണവുമായി ലബനാനിലെ പ്രമുഖ തീവ്ര വിഭാഗമായ ഹിസ്ബുല്ലയും രംഗത്തെത്തിയിരുന്നു.
എന്റെ ലക്ഷ്യം ലബനാന്റെ ശക്തിയും രാജി തീരുമാനം സ്വന്തം നിലക്കും എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. ലബനാന്റെ സുരക്ഷിതത്വമാണ് ഞാന്‍ ലക്ഷ്യമിടുന്നത്. മേഖലയിലെ ഇപ്പോള്‍ കാര്‍മേഘം ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്തെ വ്യവസ്ഥാപിതമായ കാര്യങ്ങള്‍ പിന്തുടരും. ഞാന്‍ രാജിവെച്ചെങ്കിലും എന്റെ ഉത്തരവാദിത്വം നിറവേറ്റാനായി സ്വന്തം രാജ്യത്തേക്ക് ഉടന്‍ തന്നെ ഞാന്‍ തിരിക്കും. സഊദി ഭരണാധികാരി സല്മാന് രാജാവ് സ്വന്തം മകനെപ്പോലെയാണ് എന്നെ പരിഗണിക്കുന്നത്. കിരീടാവകാശിയും സമാന ചിന്താഗതിക്കാരാണ്. ലബനാേന് രാജ്യത്തിന്റെ സുസ്ഥിരതയും സമാധാനവുമാണ് ഇരു നേതാക്കളും ലക്ഷ്യമിടുന്നത്. എന്റെ രാജിക്കാര്യം ശരിയായതാണെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍ സുരക്ഷാ കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയാക്കിയ ശേഷമേ ലബനാനിലേക്ക് താന്‍ തിരിക്കുകയുളൂവെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരീരിയുടെ റിയാദിലെ നിന്നുള്ള രാജിക്ക് ശേഷം ലബനാനുമായി ബന്ധപ്പെട്ടു മേഖലയില്‍ പുതിയ നിലപാടുകള്‍ ശക്തമായിരിക്കുകയാണ്. ഇറാനുമായി ബന്ധമുള്ള ലബനാേനിലെ ഹിസ്ബുള്ള വിഭാഗവുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കങ്ങള്‍ സജീവമായത്. ഇതിനകം തന്നെ ലബനാേനിലെ നിന്നും തങ്ങളുടെ പൗരന്മാരോട് തിരിച്ചു വരാന്‍ സഊദിയടക്കമുള്ള ജി സി സി രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."