ഖത്തര്‍ റിയാലിന്റെ മൂല്യം കുറക്കുന്നതിന് ആസൂത്രിത ശ്രമം നടന്നതിനെക്കുറിച്ചു ഖത്തര്‍ അന്വഷണം തുടങ്ങി
ദോഹ: ഗള്‍ഫ് പ്രതിസന്ധിക്കിടെ റിയാലിന്റെ മൂല്യം ഇടിക്കുന്നതിനായി നടത്തിയ ആസൂത്രിത ശ്രമങ്ങളെക്കുറിച്ച് ഖത്തര്‍ സമഗ്രാനേഷ്വണം തുടങ്ങി. ഗള്‍ഫ് പ്രതിസന്ധിയുടെ ആദ്യ ആഴ്ചകളലായിരുന്നു റിയാലിന്റെ മൂല്യം ഇടിക്കുന്നതിനായി ആഗോളതലത്തില്‍ ആസൂത്രിത ശ്രമങ്ങളുണ്ടായത്. ഖത്തറിന്റെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണമാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ നിയമ പാലന ഉദ്യോഗസ്ഥരുടെ സഹകരണവും തേടുന്നുണ്ട്. യൂറോപ്പിലും ഏഷ്യയിലും ഉടനീളം ഖത്തരി റിയാല്‍ ഇടപാട് നിര്‍ത്തണമെന്ന് ഒരു ആഗോള ധനകാര്യ സ്ഥാപനം നിര്‍ദേശം നല്‍കിയതായി ഖത്തറിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗവണ്‍മെന്റ് കമ്യൂനിക്കേഷന്‍സ് ഓഫീസ് ഡയറക്ടര്‍ ശൈഖ് സെയ്ഫ് ബിന്‍ അഹ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇക്കാര്യം അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏതു കമ്പനിയാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അതേസമയം ഈ കമ്പനിയുടെ ഉടമസ്ഥരില്‍ യുഎ ഇ നിക്ഷേപകരുണ്ടെന്നുള്ള കാര്യം പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."